Insight | രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയതിന്‍റെ ആവേശത്തില്‍ കേരളത്തിലെ 23 വിദ്യാര്‍ത്ഥികള്‍
ന്യൂഡെല്‍ഹി: (KVARTHA) 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ (Independence Day Celebrations) പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ (Red Fort) ദേശീയ പതാക ഉയർത്തി. 'വിശിഷ്ട ഭാരത് 2047' (Vishisht Bharat 2047) എന്ന പ്രമേയത്തോടെയാണ് ഈ വർഷത്തെ ആഘോഷം തുടക്കമായത്. കർഷകർ, സ്ത്രീകൾ, ഗോത്രവിഭാഗക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 6000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തു നിന്നുള്ള 23 വിദ്യാർത്ഥികൾ (Students).
മൻ കീ ബാത് ക്വിസ് മത്സരത്തിൽ വിജയിച്ച ഈ വിദ്യാർത്ഥികൾക്ക് ദില്ലിയിലെത്തി രാജ്യത്തെ മുൻനിര നേതാക്കളുമായി സംവദിക്കാനും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സാരാംശം നേരിട്ട് അനുഭവിക്കാനും അവസരം ലഭിച്ചു.
നെഹ്രു യുവ കേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൻ കീ ബാത് ക്വിസ് മത്സരത്തിൽ വിജയിച്ച ഹൈസ്‌കൂൾ, പ്ലസ്ടു, കോളേജ് വിദ്യാർത്ഥികളാണ് ഈ അവസരം നേടിയത്. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, എസ് ജയശങ്കർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായി ഇവർ നേരിട്ട് സംവദിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
‘ഞങ്ങൾ എല്ലാവരും ഈ അവസരം ലഭിച്ചതിൽ വളരെ സന്തോഷിക്കുന്നു. ടെക്സ്റ്റ് ബുക്കുകളിൽ മാത്രം വായിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. മന്ത്രിമാരെ നേരിട്ട് കാണാനും അവരുമായി സംസാരിക്കാനും കഴിഞ്ഞത് ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ നേട്ടമാണ്,’ ഒരു വിദ്യാർത്ഥി പറഞ്ഞു.
തുടർച്ചയായി മൂന്നാം തവണയാണ് നെഹ്രു യുവ കേന്ദ്ര വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഒരു അവസരമൊരുക്കുന്നത്. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തും.#IndependenceDay #India #Kerala #students #education #politics
Addressing the nation on Independence Day. https://t.co/KamX6DiI4Y
— Narendra Modi (@narendramodi) August 15, 2024