Launch | ശബരിമല തീര്‍ഥാടകര്‍ക്കായി 'ഹരിവരാസനം'; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു
● ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം.
● കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കുന്നു.
● കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യത.
തിരുവനന്തപുരം: (KVARTHA) അയ്യപ്പ ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) ഓണ്‍ലൈന്‍ റേഡിയോ (Online Radio) പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായാണ് 'ഹരിവരാസനം' എന്ന പേരില്‍ ഓണ്‍ലൈന്‍ റേഡിയോ ആരംഭിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവര്‍ത്തിക്കുക. സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം.
ലോകത്ത് എവിടെയിരുന്നാലും റേഡിയോ കേള്‍ക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഇത്, ഭാവിയില്‍ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. റേഡിയോ നടത്തിപ്പിന് താല്‍പര്യമുള്ള കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക.
24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാര്‍ത്തകള്‍, സന്നിധാനവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക സെഗ് മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേഡിയോയില്‍ ഉണ്ടാവുക.
#Sabarimala #Harivarasanam #onlineRadio #Kerala #Hinduism #pilgrimage