Closure | അല്പശി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂര്‍ അടച്ചിടും

 
Thiruvananthapuram airport to shut for 5 hours for alpassi arattu
Thiruvananthapuram airport to shut for 5 hours for alpassi arattu

Photo Credit: Screenshot from a X Video by Parvathi Sumesh

● അനന്തപുരിയുടെ ആറാട്ട് മഹോത്സവം.
● വിമാനങ്ങളുടെ സമയത്തില്‍ മാറ്റം.
● ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

തിരുവനന്തപുരം: (KVARTHA) രാജ്യാന്തര വിമാനത്താവളം (Thiruvananthapuram International Airport) അഞ്ച് മണിക്കൂര്‍ അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. കാലങ്ങളായി അനന്തപുരി പൂര്‍ണ്ണ മനസോടെ ആഘോഷിച്ചു വരുന്ന അല്പശി മഹോത്സവത്തോടനുബന്ധിച്ചാണ് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനല്‍ സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും പൂര്‍ണമായി അടച്ചിടുകയും ചെയ്യുന്നുണ്ട്. വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉണ്ടാവുന്നതിനാല്‍ യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.

#Thiruvananthapuram, #airportclosure, #AlpassiArattu, #Kerala, #flightdisruption


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia