Controversy | വിവാദങ്ങള്‍ക്കിടെ മാടായിക്കാവിലെത്തി ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാര്‍
● തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും വഴിപാട്.
● കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും എത്തി.
കണ്ണൂര്‍: (KVARTHA) മാടായിക്കാവിലെത്തി (Madayi Kavu) ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാര്‍ (Ajith Kumar). വിവാദങ്ങളില്‍ അകപ്പെട്ട് അന്വേഷണം നേരിടുന്നതിനിടെയാണ് ഇന്ന് രാവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തില്‍ സ്വന്തം പേരില്‍ ശത്രുസംഹാര പൂജ നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും (Rajarajeswara Temple) കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും (Kanhirangad Vaidyanatha Temple) എത്തിയ എം ആര്‍ അജിത് കുമാര്‍ ഇവിടങ്ങളിലും വഴിപാടുകള്‍ നടത്തി.
പൂരം കലക്കലിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം. എ.ഡി.ജി.പിക്കെതിരായ പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് നല്‍കാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി.
അതിനിടെ, എ.ഡി.ജി.പി.- ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍ രംഗത്തെത്തി. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന എ ജയകുമാറിന്റെ വെളിപ്പെടുത്തല്‍. ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്‍.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
#ADGP #AjithKumar #Kerala #temple #controversy #investigation #RSS #PVAnvar