ലോക മുത്തശ്ശിക്ക് 117-ാം പിറന്നാള്‍, ആരോഗ്യ രഹസ്യം ദിവസവും കഴിക്കുന്ന മൂന്ന് മുട്ട
Nov 30, 2016, 15:30 IST
റോം: (www.kvartha.com 30.11.2016) 117-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ലോക മുത്തശ്ശിയായ എമ്മാ മൊറാനൊ. 1899 നവംബര്‍ 29ന് വടക്കന്‍ ഇറ്റലിയില്‍ ജനിച്ച എമ്മ വേണ്ടപ്പെട്ടവര്‍ക്കൊപ്പം ഇഷ്ട വിഭവം കഴിച്ചും കേക്ക് മുറിച്ച് വളരെ ലളിതമായാണ് പിറന്നാള്‍ ആഘോഷിച്ചത്. ലോകമുത്തശ്ശിയായിരുന്ന സൂസന്നാ മുഷാട്ട് ജോണ്‍സ് ന്യൂയോര്‍ക്കില്‍ അന്തരിച്ചതോടെയാണ് എമ്മ ഈ പദവിക്ക് അര്‍ഹയായത്.
ചൊവ്വാഴ്ച പിറന്നാള്‍ ആഘോഷിച്ച ഇവര്‍ക്ക് പ്രസിഡന്റ് സെര്‍ജിയോ മാട്രെല്ലെയും ആശംസ അറിയിച്ചു. ദിവസവും കഴിക്കുന്ന മൂന്ന് മുട്ടയാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് എമ്മ പറയുന്നു. അതില്‍ രണ്ടെണ്ണം വേവിക്കാതെയാണ് കഴിക്കുന്നത്. അതോടൊപ്പം അല്‍പം റാ മിന്‍സ്ഡ് മീറ്റും. ക്രിമിയന്‍ യുദ്ധം, ഇറ്റലിയുടെ ഏകീകരണം, ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്റെ കണ്ടുപിടുത്തം, ഗുഗ്ലിയെല്‍മോ മാക്രോണിയുടെ ആദ്യ റേഡിയോ പ്രക്ഷേപണം എന്നിവയ്‌ക്കെല്ലാം സാക്ഷ്യം വഹിച്ച ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് എമ്മ.
സ്വിസ് അതിര്‍ത്തിക്കരികില്‍ വെര്‍ബാനിയാ പട്ടണത്തിലെ ഒരു ചെറിയ ഫ്‌ളാറ്റിലാണ് എമ്മ ജീവിക്കുന്നത്. രണ്ട് ലോക മഹായുദ്ധങ്ങള്‍, ന്യൂക്ലിയര്‍ യുഗത്തിന്റെ ആവിര്‍ഭാവം, ഇമെയിലിന്റേയും ഇന്റര്‍നെറ്റിന്റേയും കണ്ടുപിടിത്തം എന്നിങ്ങനെയുള്ള പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു അവരുടെ ജീവിതം. 20-ാം വയസില്‍ വിളര്‍ച്ചയ്ക്ക് ഡോക്ടര്‍ ഉപദേശിച്ചതാണ് ദിവസവും രണ്ട് പച്ച മുട്ട. അത് ഇക്കാലം വരേയും എമ്മ മുടക്കിയിട്ടില്ല. ദിവസത്തിന്റെ ഭൂരിഭാഗവും വീട്ടിനുള്ളിലും കിടക്കയിലും തന്നെയാണ് എമ്മ ഇപ്പോള്‍.
തന്റെ ഏഴു വയസുകാരിയായ മകളുടെ മരണ ശേഷം 1938ല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ എമ്മ അതിന് ശേഷം ഒറ്റയ്ക്കാണ് കഴിഞ്ഞു വരുന്നത്.
SUMMARY: The Italian woman who is the world’s oldest living person has marked her 117th birthday by blowing out all the candles on her cake. Emma Morano received a greeting from Italy’s president, read by an official, and a visit from two elderly nieces and her long-time physician on Tuesday morning to mark the milestone birthday.
Keywords : World, Health, Celebration, Birthday Celebration, Italy, World’s oldest living person celebrates 117th birthday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.