Terrorism | ഇന്‍ഡ്യയെ കൊള്ളിക്കുന്ന ചോദ്യവുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍; വായടപ്പിക്കുന്ന മറുപടിയുമായി വിദേശകാര്യ മന്ത്രി
Dec 16, 2022, 14:40 IST
യുനൈറ്റഡ് നേഷന്‍സ്: (www.kvartha.com) ഇന്‍ഡ്യയെ കൊള്ളിക്കുന്ന ചോദ്യവുമായി രംഗത്തെത്തിയ പാക് മാധ്യമ പ്രവര്‍ത്തകന്റ വായടപ്പിക്കുന്ന മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ഇന്‍ഡ്യയില്‍നിന്ന് ഉള്‍പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ എങ്ങനെ പ്രതിരോധിക്കും എന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോടായുള്ള പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
ചോദ്യം ഇങ്ങനെ: ന്യൂഡെല്‍ഹി, കാബൂള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാള്‍ ദക്ഷിണേഷ്യ നോക്കിനില്‍ക്കും?
ജയശങ്കറിന്റെ മറുപടി: നിങ്ങള്‍ക്ക് ആളു മാറിപ്പോയി. പാകിസ്താന്‍ എത്രനാള്‍ ഭീകരവാദവുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വര്‍ധിച്ച തോതില്‍ അണിചേര്‍ക്കുകയും ചെയ്യും.
ചോദ്യം ഇങ്ങനെ: ന്യൂഡെല്‍ഹി, കാബൂള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാള്‍ ദക്ഷിണേഷ്യ നോക്കിനില്‍ക്കും?
ജയശങ്കറിന്റെ മറുപടി: നിങ്ങള്‍ക്ക് ആളു മാറിപ്പോയി. പാകിസ്താന്‍ എത്രനാള്‍ ഭീകരവാദവുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വര്‍ധിച്ച തോതില്‍ അണിചേര്‍ക്കുകയും ചെയ്യും.
ചര്‍ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനങ്ങള്‍ക്ക് അതു മനസ്സിലായി. അതുകൊണ്ട് ഞാന്‍ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികള്‍ കളങ്കരഹിതമാക്കുക. നല്ല അയല്‍ക്കാരനായിരിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാന്‍ ശ്രമിക്കുന്നത്, അതു പിന്തുടരുക.
നിങ്ങളുടെ ചാനല്‍ വഴി ഈ സന്ദേശം എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വീടിനു പിന്നില്‍ പാമ്പുകളെ വളര്‍ത്തിയാല്‍ അവ ഒടുവില്‍ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രടറി ഹിലറി ക്ലിന്റന്‍ പാകിസ്താനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കര്‍ ആവര്‍ത്തിച്ചു. യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ശേഷമുള്ള 'ഗ്ലോബല്‍ കൗന്‍ഡര്‍ ടെററിസം അപ്രോച്: ചലഞ്ചസ് ആന്‍ഡ് വേ ഫോര്‍വേഡ്' എന്ന പരിപാടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ലാഹോറിലെ വീടിനു മുന്‍പില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് നടന്ന ആക്രമണത്തില്‍ ഇന്‍ഡ്യയ്ക്കു പങ്കുണ്ടെന്ന ആരോപണം ഉള്‍പ്പെടുന്ന 'ഫയല്‍' പാകിസ്താന്‍ ഈയാഴ്ച പങ്കുവച്ചിരുന്നു.
Keywords: World sees Pakistan as 'epicentre' of terrorism, says EAM Jaishankar,
New York, News, Minister, Terrorism, Allegation, World, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.