ലോകകപ്പ് പരിശീലനത്തിനിടെ അസഭ്യവര്‍ഷം; ടീമിലെ മുതിര്‍ന്ന കളിക്കാരുടെ സ്വഭാവം അസഹനീയമെന്ന് പാക്കിസ്ഥാന്‍ കോച്ച്
Feb 18, 2015, 16:00 IST
കറാച്ചി: (www.kvartha.com 18/02/2015) ലോകകപ്പ് പാക്കിസ്ഥാന്‍ ടീമിലെ കളിക്കാര്‍ക്കെതിരെ ടീമിന്റെ ഫീല്‍ഡിങ് കോച്ചിന്റെ പരാതി. ഷാഹിദ് അഫ്രിദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നീ കളിക്കാര്‍ക്കെതിരെയാണ് പരാതിയുമായി ഫീല്‍ഡിങ് കോച്ച് ഗ്രാന്റ് ലൂദന്‍ രംഗത്തെത്തിയിരിക്കുന്നത്.
മുതിര്‍ന്ന കളിക്കാരായ ഈ മൂന്നുപേരടക്കമുള്ള ടീമംഗങ്ങള്‍ പരിശീലനവുമായി സഹകരിക്കുന്നില്ലെന്നും പരിശീലനത്തിടെ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഷെഹ്രിയാര്‍ ഖാനു നല്‍കിയ പരാതിയില്‍ ലൂദന്‍ പറയുന്നു. സഭ്യമല്ലാത്ത സംസാരവും കളിക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നും ഇയാള്‍ പരാതിപ്പെട്ടു
ചൊവ്വാഴ്ച നടന്ന പരിശീലനത്തിനിടെ മോശമായ പെരുമാറ്റമായിരുന്നു കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കോച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
കളിക്കാരില്‍ നിന്നും ഇനിയും ഇതുപോലുള്ള സഹിക്കാന്‍ പറ്റാത്ത മോശം പെരുമാറ്റം ഉണ്ടായാല്‍ സ്ഥാനം രാജി വച്ച് പുറത്തുപോകുമെന്ന സന്ദേശമടങ്ങിയ കത്ത് ലൂദന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ടിം മാനേജര്‍, കോച്ച് എന്നിവരുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ഞായറാഴ്ച നടന്ന കളിയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയം ഏറ്റുവാങ്ങിയതിനുപിന്നാലെയുള്ള ഇത്തരമൊരു പ്രശ്‌നം ടീമിനു കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക
Also Read:

3 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റു
Keywords: World Cup, Players, Pakistan, Cricket, World, Cricket Board, Message, Letter, Training
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.