സെക്‌സില്‍ കേമന്‍ മുന്‍കാമുകന്‍ തന്നെയെന്ന് സ്ത്രീകള്‍

 


സെക്‌സില്‍ കേമന്‍ മുന്‍കാമുകന്‍ തന്നെയെന്ന് സ്ത്രീകള്‍
മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്തതാണ് സെക്‌സ്. കാലദേശ വ്യത്യാസമില്ലാതെ സെക്‌സ് മനുഷ്യരോടൊപ്പം സഞ്ചരിക്കുന്നു. ഒരു പങ്കാളിയോ ഒന്നിലധികം പങ്കാളികളോ സെക്‌സ് ജീവിതത്തിലുണ്ടായേക്കാം. വ്യക്തികള്‍ക്ക് അനുസരിച്ച് ലൈംഗികാഭിനിവേശവും പങ്കാളികളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും ഒരു പങ്കാളി എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുളളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്ത്രീകള്‍ സെക്‌സിനെക്കുറിച്ച് ഓര്‍ത്തുവയ്ക്കുന്നത് വേറിട്ട രീതിയിലാണെന്ന് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നു.

ലൈംഗിക ബന്ധത്തില്‍ നിലവിലെ പങ്കാളിയെക്കാള്‍ മുന്‍ കാമുകന്‍ ആയിരുന്നു മികച്ചതെന്ന് യൂറോപ്പിലെ സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് പഠിക്കാനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് സ്ത്രീകള്‍ക്കാണ് ഈ അഭിപ്രായമുളളത്. പഠനത്തില്‍ കണ്ടെത്തിയ മറ്റ് കാര്യങ്ങള്‍ ഇവയാണ്.

മിക്ക സ്ത്രീകളും പഴയ പങ്കാളി അല്ലെങ്കില്‍ കാമുകനുമൊന്നിച്ചുള്ള ലൈംഗിക ബന്ധം ഓര്‍മയില്‍ കൊണ്ട് നടക്കുന്നവരാണ്. സര്‍വെയില്‍ പങ്കെടുത്ത മുപ്പത്തിയെട്ട് ശതമാനം സ്ത്രീകളും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികാനുഭവം തങ്ങള്‍ക്കു നല്‍കിയത് മുന്‍ കാമുകന്‍ ആണെന്ന് വിശ്വസിക്കുന്നവരാണ്. ഇരുപത്തിയൊമ്പത് പുരുഷന്മാരും തങ്ങളുടെ ഏറ്റവും മികച്ച ലൈംഗികാനുഭവം മുന്‍ കാമുകിയുമായിട്ടാണെന്ന് സമ്മതിക്കുന്നു.

ഏഴു ശതമാനം പുരുഷന്മാരും സ്ത്രീകളും അവരുടെ ഏറ്റവും മികച്ച പ്രണയം ആദ്യത്തേതായിരുന്നു എന്ന് വിശ്വസിക്കുന്നു. 62 ശതമാനം സ്ത്രീകളും 71 ശതമാനം പുരുഷന്മാരും നിലവിലെ പങ്കാളിയുമായാണ് തങ്ങളുടെ ഏറ്റവും മികച്ച ലൈംഗിക ബന്ധമെന്ന് അവകാശപ്പെട്ടു.

ബഹുഭൂരിപക്ഷം സ്ത്രീകളും തങ്ങള്‍ക്കു കൂടുതല്‍ ലൈംഗിക സുഖം നല്‍കിയവരെയല്ല മറിച്ച് സാമ്പത്തികം, കുടുംബം എന്നിവയും ഒപ്പം അവര്‍ മക്കള്‍ക്ക് നല്ലൊരു അച്ഛന്‍ ആയിരിക്കുമോ അവരെന്നും ഒക്കെ നോക്കിയാണ് വിവാഹം കഴിക്കുകയെന്നും പഠനത്തില്‍ കണ്ടെത്തി. ഭൂരിപക്ഷം സ്ത്രീകളും അവരുടെ ലൈംഗിക മോഹങ്ങള്‍ മുന്‍ കാമുകനുമായി ബന്ധപ്പെട്ടവ ആണെന്ന് വെളിപ്പെടുത്തുന്നു. ഇതേസമയം ആദ്യ കാമുകനെ വിവാഹം കഴിക്കാത്തതില്‍ പലര്‍ക്കും യാതൊരുവിധ കുറ്റബോധവും ഇല്ല എന്നതും ശ്രദ്ധേയമാണ്.

keywords: Sex, world, women, lover, husband, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia