മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം; എന്തു പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല; മദ്യപാനാസക്തി മറയ്ക്കാനുള്ള കള്ളമാണെന്ന് കരുതി ലഹരി മുക്ത ചികിത്സയ്ക്ക് അയക്കുകയും ചെയ്തു; ഒടുവില്‍ ആ രഹസ്യം കണ്ടെത്തി
Feb 26, 2020, 16:43 IST
പിറ്റ്സ്ബര്‍ഗ്: (www.kvaartha.com 26.02.2020) മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യത്തിന്റെ സാന്നിധ്യം. താന്‍ മദ്യപിക്കില്ലെന്ന് സ്ത്രീ ആണയിട്ട് പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.
ഒടുവില്‍ മദ്യപാനാസക്തി മറയ്ക്കാനുള്ള കള്ളമാണെന്ന് കരുതി ഡോക്ടര്‍ ലഹരി മുക്ത ചികിത്സയ്ക്ക് സ്ത്രീയെ പറഞ്ഞയക്കുകയും ചെയ്തു. ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാവിഭാഗമാണ് സ്ത്രീയെ ലഹരി വിമുക്ത ചികിത്സയ്ക്ക് പറഞ്ഞയച്ചത്.
എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 61കാരിയായ സ്ത്രീയുടെ യഥാര്‍ത്ഥ രോഗ വിവരം തിരിച്ചറിഞ്ഞത്. യൂറിനറി ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയായിരുന്നു യുവതിക്ക്. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ ഈസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാല്‍ സ്ത്രീയുടെ കാര്യത്തില്‍, അത് ശരീരത്തിനുള്ളിലാണ് സംഭവിക്കുന്നത്.
എന്നാല്‍ രഹസ്യമായി മദ്യപിക്കുന്ന വ്യക്തിയാണ് അവര്‍ എന്നായിരുന്നു കരള്‍ രോഗത്തിന് ചികിത്സ തേടി എത്തിയപ്പോള്‍ പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തുടക്കത്തില്‍ കരുതിയത്. പരിശോധനയില്‍ സ്ത്രീയുടെ രക്തത്തിലോ പ്ലാസ്മയിലോ എഥനോളിന്റെ അംശം കണ്ടെത്താനും സാധിച്ചില്ല.
ലാബ് പരിശോധനയില്‍ മദ്യത്തെ വിഘടിപ്പിച്ച് ശരീരം ഉത്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ലൂകുറോനൈഡ്, ഈഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും അവരുടെ മൂത്രത്തില്‍ കണ്ടെത്താനായില്ല.
എന്നാല്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം ഈസ്റ്റിന്റെ അമിതമായ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന ഈസ്റ്റിന് ഏറെക്കുറേ സമാനമായിരുന്നു സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ അവരുടെ മൂത്രസഞ്ചിയില്‍ ഫെര്‍മന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തി.
ഫെര്‍മന്റേഷന്റെ പ്രധാന ചേരുവകളായ ഈസ്റ്റും പഞ്ചസാരയും അവരുടെ മൂത്രത്തില്‍ ഉണ്ടായിരുന്നില്ല. ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ ഈസ്റ്റ് അധികമുള്ള മൂത്ര സാമ്പിള്‍ പുളിച്ച് മദ്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതേ പ്രക്രിയ സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്നതായാണ് ഗവേഷകരുടെ അനുമാനം.
Keywords: Woman's Body Actually 'Auto-Brewed' Alcohol, News, Health, Health & Fitness, Woman, Hospital, Treatment, Doctor, Patient, Report, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.