ഭര്‍ത്താവിന്റെ ശവപ്പെട്ടിക്കു മുന്നില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഭാര്യയും മക്കളും
Sep 16, 2015, 16:32 IST
വാഷിംഗ്ടണ്‍: (www.kvartha.com 16.09.2015) ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തുനിന്ന് ചിരിച്ചുകൊണ്ട് ചിത്രമെടുത്ത യുവതിയും മക്കളും ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുംചെയ്തു. ഒഹിയോയിലാണ് സംഭവം .
മൈക്ക് സെറ്റില്‍സ് എന്ന ഇരുപത്താറുകാരന്റെ വിധവ ഇവ ഹോളണ്ടാണ് മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് മൈക്ക് മരിച്ചപ്പോള്‍ മൃതദേഹത്തിനടുത്തുനിന്നും മക്കളുമൊത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.
മയക്കുമരുന്ന് ഉപയോഗം ജീവിതം നശിപ്പിക്കുമെന്ന കാര്യം പൊതുജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുകയായിരുന്നു ആ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന് ഇവ പറയുന്നു. ചിത്രത്തിന് താഴെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. കൗമാരകാലത്തുതന്നെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പറഞ്ഞ ഇവ ഇത് മാറ്റാന്‍ പല ചികിത്സകളും നടത്തിയെന്നും എന്നാല്‍ ഒന്നിലും ഫലം കണ്ടില്ലെന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവസാനം മൈക്കിനെ പുനധിവാസകേന്ദ്രത്തിലാക്കി.
അവിടത്തെ ചികിത്സകൊണ്ട് മൈക്ക് ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ചു. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം വന്നുതുടങ്ങിയതോടെയാണ് കല്ലുകടിപോലെ മൈക്കിനെ പല്ലുവേദന പിടികൂടിയത്. വേദനമാറ്റാന്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങിയതോടെ മൈക്ക് വീണ്ടും മയക്കുമരുന്നിന് അടിമയായി. ഒടുവില്‍ ജീവിതവും അടിയറവച്ചു. ഇത്തരമൊരു ഫോട്ടോ പോസ്റ്റുചെയ്തതിന് അനുകൂലമായും പ്രതികൂലമായും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പോസ്റ്റുകൊണ്ടുമാത്രം ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരുയുവതി തന്റെ അനുഭവക്കുറിപ്പും ചിത്രത്തിനു താഴെ ഇട്ടിട്ടുണ്ട്.
Also Read:
എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍
Keywords: Woman whose husband died of a heroin overdose smiles for a photo by his casket with their two young children 'to show the reality of addiction', Washington, Dead Body, Treatment, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.