ഹൂസ്റ്റണ്‍: (www.kvartha.com 28/01/2015) യോജിച്ച വരനെ കിട്ടാന്‍ നാല്‍പ്പതു വയസ്സാകുന്നതുവരെ കാത്തിരുന്നു. ഒടുവില്‍ യുവതി തന്നെ തന്നെ വിവാഹം ചെയ്തു. അമേരിക്കയിലെ ഹുസ്റ്റൂണ്‍ സ്വദേശിനിയായ യാസ്മിന്‍ എലിബിയാണ് തന്നെ തന്നെ വിവാഹം ചെയ്തത്.
സ്വയം വിവാഹിതയാവുകയാണെന്ന് എലിബി കഴിഞ്ഞ വര്‍ഷം തന്നെ എല്ലാവരെയും അറിയിച്ചിരുന്നു. ഈമാസം ആദ്യമായിരുന്നു എലിബി സ്വയം വിവാഹിതയായത്. അമേരിക്കയില്‍ ഇത്തരം വിവാഹത്തിന് നിയമ സാധ്യത ഇല്ലാത്തതിനാല്‍ വിവാഹം ആത്മീയപരമായിരുന്നുവെന്നാണ് ഇവരുടെ വീട്ടുകാരുടെ പ്രതികരണം. സഹോദരങ്ങളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
വധുവിനെ അമ്മയാണ് വിവാഹ വേദിയിലേക്ക് ആനയിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് വന്‍ പിന്തുണയാണ് എലിബിക്കു ലഭിക്കുന്നത്. സഞ്ചാര പ്രിയയായ എലിബി ഹണിമുണിനായ് ലാവോസിലും കമ്പോഡിയയിലും ദുബൈയിലും ആയിരിക്കും സന്ദര്‍ശനം നടത്തുന്നത്.
ലോകത്ത് ഒരു സ്ത്രീ ഇതാദ്യമായല്ല സ്വയം വിവാഹിതയാകുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഗ്രേസ് ജെല്‍ഡര്‍ എന്ന യുവതിയും ഓസ്‌ട്രേലിയയിലെ സമാല പവര്‍ എന്ന സ്ത്രീയും അവരുടെ അറുപതാമത്തെ പിറന്നാളിന് തന്റെ കബോര്‍ഡ് രൂപത്തെ വിവാഹം ചെയ്തിരുന്നു.
Keywords: America, Lady, Marriage, Herself, Joined, Friends, Mother, World, America, wedding, Marriage, Brothers, Travel & Tourism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.