12 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഭര്‍ത്താവിനെ കണ്ടിട്ടുള്ളത് 6 മാസം; പാപിയാകുമെന്ന ഭയത്താല്‍ ഭാര്യ വിവാഹമോചനം തേടി
Jul 13, 2015, 09:33 IST
കെയ്റോ: (www.kvartha.com 12/07/2015) പാപം ചെയ്യുമെന്ന ഭയത്താല്‍ ഭാര്യ വിവാഹമോചനം തേടി കോടതിയിലെത്തി. ഭര്‍ത്താവ് മുഴുവന്‍ സമയവും അകന്ന് താമസിക്കുകയാണെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം നല്‍കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം പാപത്തിലേയ്ക്ക് വഴിതെളിക്കുമെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
12 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ആകെ 6 മാസമാണ് ഭര്‍ത്താവിനൊപ്പം ചിലവഴിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവ് സൗദി അറേബ്യയിലേയ്ക്ക് പോയിരുന്നു. ഭാര്യയേയും മകളേയും കൊണ്ടുപോകാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഉറപ്പുകള്‍ പാലിച്ചില്ലെന്നും യുവതി പറയുന്നു.
വാക്ക് പാലിക്കാന്‍ താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുമ്പോഴേല്ലാം ആയിരം ഒഴിവുകള്‍ പറയുമെന്നും യുവതി ആരോപിക്കുന്നു. 4 വര്‍ഷത്തിലൊരിക്കലാണ് ഭര്‍ത്താവിന്റെ വരവ്. മകളെ കരുതിയാണ് താനിത്രയും കാലം ക്ഷമിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.
SUMMARY: An Egyptian woman took her husband to court to seek divorce on the grounds she could commit a sin as he is away "all the time."
Keywords: Egypt, Divorce, Husband, Wife,
12 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ആകെ 6 മാസമാണ് ഭര്‍ത്താവിനൊപ്പം ചിലവഴിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവ് സൗദി അറേബ്യയിലേയ്ക്ക് പോയിരുന്നു. ഭാര്യയേയും മകളേയും കൊണ്ടുപോകാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഉറപ്പുകള്‍ പാലിച്ചില്ലെന്നും യുവതി പറയുന്നു.
SUMMARY: An Egyptian woman took her husband to court to seek divorce on the grounds she could commit a sin as he is away "all the time."
Keywords: Egypt, Divorce, Husband, Wife,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.