ഓടിസം ബാധിച്ച 22 കാരനെ മാതാവും രണ്ടാനച്ഛനും കൂടി മാസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു; മലവും മൂത്രവും തളംകെട്ടി കിടന്ന മുറിയില്‍ യുവാവിനെ കണ്ടെത്തിയത് പട്ടിണി കിടന്ന് അവശനായി മരിക്കാറായ നിലയില്‍
Jan 15, 2022, 16:43 IST
ലന്‍ഡന്‍: (www.kvartha.com 15.01.2022) ഓടിസം ബാധിച്ച 22 കാരനെ മാതാവും രണ്ടാനച്ഛനും കൂടി മുറിയില്‍ പൂട്ടിയിട്ടു. മലവും മൂത്രവും തളംകെട്ടി കിടന്ന മുറിയില്‍ യുവാവിനെ കണ്ടെത്തിയത് പട്ടിണി കിടന്ന് അവശനായി മരിക്കാറായ നിലയില്‍. തീരെ വൃത്തിഹീനമായി കാണപ്പെട്ട മുറിയില്‍ കിടന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്യു ലാംഗ്‌ലെ എന്നാണ് യുവാവിന്റെ പേര്.
2019 നവംബറിനും 2020 ജൂണിനുമിടയിലാണ് 43 -കാരിയായ ലോര്‍ണ ഹെവിറ്റിനെ, ഭര്‍ത്താവ് ക്രെയ്ഗ് ഹെവിറ്റിനെ എന്നിവര്‍ ചേര്‍ന്ന് ഇവരുടെ ഷെഫീല്‍ഡ് വസതിയില്‍ മകനെ തടവിലാക്കിയത്. ഈ രംഗം 'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു' എന്നാണ് ഫോടോയോട് നാഷനല്‍ ഓടിസ്റ്റിക് സൊസൈറ്റി പ്രതികരിച്ചത്. 2020 ജൂണ്‍ രണ്ടിന് അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍, വളരെ മോശം അവസ്ഥയിലായിരുന്നു. അവിടെ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്തിരുന്നു. ഗുരുതരമായി നിര്‍ജലീകരണം സംഭവിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ തൂക്കമാവട്ടെ 39 കിലോ മാത്രമായിരുന്നു.
പൊലീസ് പുറത്തുവിട്ട ഫോടോയില്‍ ഛര്‍ദിയും മലവും കെട്ടിക്കിടന്ന മുറിയില്‍ മാലിന്യങ്ങളും മലിനമായ വസ്തുക്കളും കാണാം. ഇത് തികച്ചും ഞെട്ടിക്കുന്നതാണെന്ന് നാഷനല്‍ ഓടിസ്റ്റിക് സൊസൈറ്റി പറഞ്ഞു. സൊസൈറ്റിയിലെ പോളിസി, പബ്ലിക് അഫയേഴ്‌സ്, റിസെര്‍ച് പാര്‍ട്ണര്‍ഷിപ് മേധാവി ടിം നികോള്‍സ് പറഞ്ഞത്, 'മാത്യുവിന് സംഭവിച്ചത് ഭയാനകമായിരുന്നു' എന്നാണ്.
'രാജ്യത്തുടനീളമുള്ള ഓടിസം ബാധിച്ച ആളുകളും അവരുടെ കുടുംബങ്ങളും പുറത്തുവരുന്ന വാര്‍ത്തയിലും ചിത്രത്തില്‍ കാണുന്ന അവസ്ഥയിലും വളരെയധികം അസ്വസ്ഥരാകും. ഇത് മാപ്പര്‍ഹിക്കാത്ത കാര്യമാണ്, മാത്യു നേരിട്ട അവസ്ഥയിലൂടെ ഇനിയാര്‍ക്കും കടന്നുപോകേണ്ടി വരാതിരിക്കട്ടെ.' എന്നും അദ്ദേഹം പറഞ്ഞു.
പോഷകാഹാരക്കുറവും നിര്‍ജലീകരണവും മാത്യുവിനെ വല്ലാതെ ബാധിച്ചിരുന്നു. അവന്‍ ദയനീയാവസ്ഥയിലാണെന്നും നടക്കാന്‍ കഴിയാത്തത്രയും അവശനിലയിലാണെന്നും മുറിയില്‍ ചതവുകളോടെ അവന്‍ നാലുകാലില്‍ ഇഴയുകയായിരുന്നുവെന്നും പ്രോസിക്യൂടര്‍ നികോളാസ് കാംബെല്‍ ക്യുസി കോടതിയെ അറിയിച്ചു.
'ജീവന്‍ അപകടത്തിലായ അവസ്ഥയില്‍ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഭാഗ്യവശാല്‍ അവന്‍ ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു, ഇപ്പോള്‍ അവന് ആവശ്യമായ പിന്തുണയും പരിചരണവും ലഭിക്കുന്നു.'
ജഡ്ജി മൈകല്‍ സ്ലേറ്റര്‍ ദമ്പതികള്‍ക്ക് ജാമ്യം നിഷേധിച്ചു. ലോര്‍ണയോടും ക്രെയ്ഗ് ഹെവിറ്റിനോടും 'കുറച്ച് ദൈര്‍ഘ്യമുള്ള' തടവ് പ്രതീക്ഷിക്കണമെന്നും ഫെബ്രുവരി 18 ന് ശിക്ഷ വിധിക്കുമെന്നും ജഡ്ജി പറഞ്ഞു.
ഏതായാലും, ഫെബ്രുവരി 18 -ന് ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വിധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Keywords: Woman Locks Up Autistic Youth in Loft, Nearly Starves Him to Death, London, News, Health, Health and Fitness, Police, Court, Bail plea, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.