പിറന്നാളാഘോഷത്തിനിടയില്‍ സുഹൃത്തിനെ ചുംബിച്ച യുവതിക്ക് വീട്ടുകാരുടെ മര്‍ദ്ദനം

 


പിറന്നാളാഘോഷത്തിനിടയില്‍ സുഹൃത്തിനെ ചുംബിച്ച യുവതിക്ക് വീട്ടുകാരുടെ മര്‍ദ്ദനം
ലണ്ടന്‍: പിറന്നാളാഘോഷത്തിനിടയില്‍ സുഹൃത്തിനെ ചുംബിച്ച മുസ്ലീം യുവതിക്ക് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ഷമീമ അക്തര്‍ (19) ആണ് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. ഷമീമയുടെ പരാതിയെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീമയുടെ സഹോദരി നസീറ (29), നദിയ (25), സഹോദരന്‍ മുഹമ്മദ് അബ്ദുല്‍ (24) എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

ഗാരി പെയ്ന്‍ (23) എന്ന യുവാവിനൊപ്പമാണ്‌ ഷമീമ ഇപ്പോള്‍ താമസിക്കുന്നത്. ഗാരി പെയ്നെ ചുംബിച്ചുവെന്ന കുറ്റത്തിനായിരുന്നു മര്‍ദ്ദനം. പിറന്നാളാഘോഷവേളയില്‍ ഷമീമ ഗാരി പെയ്നൊപ്പം സമയം ചിലവഴിച്ചിരുന്നു. ഇതിനിടയില്‍ ഷമീമ ഗാരി പെയ്‌നെ ചുംബിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ ഷമീമയെ വീട്ടില്‍ അടച്ചിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഷമീമ ഗാരി പെയ്നെ ഫോണില്‍ ബന്ധപ്പെടുകയും തന്നെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്ന്‌ ഗാരി പെയ്ന്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി ഷമീമയെ മോചിപ്പിക്കുകയുമായിരുന്നു. ബംഗ്ലാദേശില്‍ നിന്നും ലണ്ടനിലേയ്ക്ക് കുടിയേറിയവരാണ് ഷമീമയുടെ മാതാപിതാക്കള്‍.

SUMMERY: London: A Muslim woman in the UK was attacked by her siblings for kissing a white boy during her 18th birthday celebrations. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia