Windows | വിന്‍ഡോസ് 10 ഇനി അടഞ്ഞ അധ്യായമായിരിക്കും; 11 ലേക്ക് മാറാന്‍ നിര്‍ദേശം
May 7, 2023, 17:00 IST
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com) കംപ്യൂടര്‍ ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ലെ അപ്‌ഡേഷനുകള്‍ അവസാനിക്കുന്നു. വിന്‍ഡോസ് 11 ലേക്ക് മാറാന്‍ നിര്‍ദേശം. ഇനി മുതല്‍ വിന്‍ഡോസ് 10 ല്‍ അപ്‌ഡേറ്റഡ് ഫീചറുകളൊന്നും ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.
ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത് വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11 ആണ്. എന്നാല്‍ പല ഉപയോക്താക്കള്‍ക്കും ഇതിലേക്ക് മാറാന്‍ ഇപ്പോഴുമായിട്ടില്ല. പലരും അതിന് വിസമ്മതിക്കുകയാണ്. ആവശ്യത്തിന് ഹാര്‍ഡ് വെയര്‍ കപാസിറ്റിയില്ലാത്ത കംപ്യൂടര്‍ ഉപയോഗിക്കുന്നതിനാലാണ് പലര്‍ക്കും 11 ലെ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ 11 ലേക്ക് മാറേണ്ടി വരും.
കാലങ്ങളോളം പഴക്കമുള്ള പല കംപ്യൂടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാം എന്നാണ് പറയപ്പെടുന്നത്. പക്ഷേ യാഥാര്‍ഥ്യം അതല്ല. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ 70 ശതമാനം കംപനികളും ഉപയോഗിക്കുന്നത് വിന്‍ഡോസ് 10 ആണ്. കംപ്യൂടര്‍ വേള്‍ഡിന്റെതാണ് ഈ റിപോര്‍ട്. വിന്‍ഡോസ് 7 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഇളവ് വിന്‍ഡോസ് 10നും നല്‍കിയേക്കുമെന്നും വാദമുണ്ട്.
വിന്‍ഡോസ് 11 ല്‍ ഐകണുകളാണ് ഉള്ളത്. വിന്‍ഡോസ് 10ലെ കണ്‍ട്രോള്‍ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിന്‍ഡോസ് 11ല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. വിന്‍ഡോസ് 10 അനുഭവം വിന്‍ഡോസ് 11ല്‍ വേണ്ടവര്‍ക്കായി ചില തേഡ്പാര്‍ടി ടൂളുകളും ഇറക്കിയിട്ടുണ്ട്.
ഗെയിമര്‍ക്ക് വിന്‍ഡോസ് 10 വിട്ടപോരാന്‍ നല്ല മടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 11 ലെ ഹൈ സെക്യൂരിറ്റിയും ഗെയിമര്‍മാര്‍ക്ക് തലവേദനയാണ്. മിക്ക ഹാര്‍ഡ് വെയറിലും വിന്‍ഡോസ് 10 വരെയുള്ള വേര്‍ഷന്‍ പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് നിഷ്‌കര്‍ഷിക്കുന്ന കപാസിറ്റിയുണ്ടെങ്കില് മാത്രമേ പ്രവര്‍ത്തിക്കൂ. സിസ്റ്റം ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാനാണ് ഐടി പ്രഫഷനലുകള്‍ക്ക് ഇഷ്ടം. വിന്‍ഡോസ് 11 അത് പൂര്‍ണമായി അനുവദിക്കുന്നില്ലെന്നാണ് ചില റിപോര്‍ടുകള്‍ പറയുന്നത്.
വിന്‍ഡോസ് 10ന്റെ 22എച്2 (22H2) ആണ് അവസാന ഫീചര്‍ അപ്ഡേറ്റ് എന്ന കംപനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് 2022 ഒക്ടോബറില്‍ പുറത്തിറക്കിയതാണ്. വിന്‍ഡോസ് 10 ഹോം, പ്രോ, എന്റര്‍പ്രൈസ്, എഡ്യൂകേഷന്‍ എഡിഷനുകള്‍ക്കെല്ലാം ഉള്ള സപോര്‍ട് 2025 ഒക്ടോബര്‍ 14 ന് അവസാനിപ്പിക്കും.
Keywords: News, World-News, Windows 10, Windows 11, World, Technology-News,Technology, Computer, Laptop, Windows 10 is Being Phased Out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.