കെയ്‌റോ : വിപ്ലവാനന്തര ഈജിപ്തിലെ പുതിയ പ്രസിഡന്റായി ഞായറാഴ്ച അധികാരമേറ്റ മുഹമ്മദ് മുര്‍സി ചരിത്രം ഉറങ്ങുന്ന തന്റെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് പ്രഖ്യാപിച്ചു. ജനാധിപത്യ പ്രക്രിയയിലേക്കും, സമാധാനത്തിലേക്കും രാജ്യത്തെ എത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പുതിയ പ്രസിഡന്റായി അധികാരമേറ്റ ഉടന്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പുതിയ സര്‍ക്കാറിന്റെ നയം വ്യക്തമാക്കിയത്.
എന്റെ പ്രിയപ്പെട്ടവരെ എന്നാണ് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ആദ്യ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. തനിക്ക് അധികാരങ്ങളില്ല. ഉത്തരവാദിത്വം മാത്രമാണുള്ളത്. താന്‍ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ തന്നെ അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞ പ്രസിഡന്റ് ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കി.
വോട്ട്‌ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടും സൈന്യവും പോലീസുമടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളോടും മുര്‍സി നന്ദി അറിയിച്ചു. ഈജിപ്ഷ്യന്‍ പതാകകള്‍ വീശീ ആയിരങ്ങളാണ് മുര്‍സിയുടെ വിജയം ആഘോഷിക്കാന്‍ മുന്‍ സ്വേഛാധിപതിയായ പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെ വീഴ്ത്തിയ തഹ്രീര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നത്.
ഈജിപ്തിലെ സൈനികഭരണാധികാരി മുഹമ്മദ് ഹുസൈന്‍ തന്‍വിയും, യു എസ്, യു എ ഇ, പലസ്തീന്‍, തുര്‍ക്കി സര്‍ക്കാരുകളും മുര്‍സിയെ അഭിനന്ദിച്ചു. പ്രസിഡന്റായതിനെ തുടര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡിലും, ഫ്രീഡം ജസ്റ്റിസ് പാര്‍ട്ടിയിലുമുള്ള അംഗത്വം മുര്‍സി രാജിവയ്ക്കും. ഈ ആഴ്ച തന്നെ മുഹമ്മദ് മുര്‍സി സത്യപ്രതിഞ്ജ ചെയ്ത് ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും.

Keywords : World, Egypt, President
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.