ജോര്‍ദ്ദാനിയന്‍ പൈലറ്റിന് പകരം ഐസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇവളെയാണ്! ഈ ചാവേറിനെ

 


അമ്മാന്‍: (www.kvartha.com 29/01/2015) കഴിഞ്ഞ 9 വര്‍ഷമായി ഏകാന്ത തടവില്‍ കഴിയുന്ന സജിത അല്‍ റിഷാവിയെയാണ് ജോര്‍ദ്ദാനിയന്‍ പൈലറ്റിന് പകരമായി ഇസ്ലാമിക് സ്‌റ്റേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ദ്ദാനിലെ ജുവൈദ വനിത ജയിലില്‍ കഴിയുന്ന സജിതയെ കാണാന്‍ തന്റെ അഭിഭാഷകനല്ലാതെ മറ്റൊരാളും വരാറില്ല.

തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ ജയിലിലായ ചാവേറുകളില്‍ ഒരാളാണ് സജിത. ഇവളെ വിട്ടുനല്‍കാനാണ് ജോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇല്ലെങ്കില്‍ സൂര്യനസ്തമിക്കുന്നതിന് മുന്‍പ് പൈലറ്റിന്റെ തലയറുക്കുമെന്നാണ് ഐസിലിന്റെ ഭീഷണി.

കഴിഞ്ഞ മാസം സിറിയയില്‍ വെച്ചാണ് ഐസില്‍ ജോര്‍ദ്ദാന്‍ പൈലറ്റിനെ പിടികൂടിയത്. യുഎസ് സഖ്യത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടായിരുന്നു ഐസില്‍ ഇയാളെ പിടികൂടിയത്.

ജോര്‍ദ്ദാനിയന്‍ പൈലറ്റിന് പകരം ഐസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇവളെയാണ്! ഈ ചാവേറിനെബന്ദികളായി കഴിയുന്ന രണ്ട് ജപ്പാന്‍ പൗരന്മാര്‍ക്ക് 100 മില്യണ്‍ ഡോളറാണ് ഐസില്‍ ആവശ്യപ്പെട്ടത്. പണം ലഭിച്ചില്ലെങ്കില്‍ ഇവരെ കൊല്ലുമെന്നായിരുന്നു ഭീഷണി. പറഞ്ഞ സമയത്ത് ജപ്പാനില്‍ നിന്നും പണം ലഭിക്കാത്തതിനെതുടര്‍ന്ന് ഒരു ബന്ദിയെ തലയറുത്ത് കൊലപ്പെടുത്തി. ശേഷം ഐസില്‍ ചുവട് മാറ്റി. രണ്ടാമനെയും ജോര്‍ദ്ദാനിയന്‍ പൈലറ്റിനേയും വിട്ടയക്കണമെങ്കില്‍ സജിതയെ കൈമാറണമെന്നാണ് ഐസിലിന്റെ ആവശ്യം.

SUMMARY: Amman: During the nine years that Sajida Al Rishawi, 46, has been sitting in self-imposed solitary confinement in her cell at the Juweidah Women’s Prison here in Jordan, refusing to mix with other prisoners, she has had hardly any visitors, other than her court-appointed lawyer.

Keywords: Sajida Al Rishawi, Juweidah Women's Prison, ISISL, Jordan, Pilot,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia