വാതത്തിനുള്ള മരുന്നടക്കം ഉപയോഗിച്ചുള്ള രണ്ട് കോവിഡ് ചികിത്സാരീതികള്‍ ലോകാരോഗ്യസംഘടന അംഗീകരിച്ചു

 


പാരീസ്: (www.kvartha.com 14.01.2022) ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച രണ്ട് പുതിയ കോവിഡ് -19 ചികിത്സകള്‍ക്ക് അംഗീകാരം നല്‍കി. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കോര്‍ടികോ സ്റ്റീറോയിഡുകള്‍ക്കൊപ്പം ഉപയോഗിക്കുന്ന ആര്‍ത്രൈറ്റിസ് മരുന്ന് ബാരിസിറ്റിനിബ് മെച്ചപ്പെട്ടതാണ്. ഇത് ഉപയോഗിച്ചാല്‍ രോഗമുക്തി കൂടുകയും വെന്റിലേറ്ററുകളുടെ സഹായം തേടുന്നത് ഉള്‍പെടെയുള്ള തീവ്രചികിത്സരീതി കുറയ്ക്കാനും ആകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ബ്രിടീഷ് മെഡികല്‍ ജേര്‍ണല്‍ ബിഎംജെ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  
വാതത്തിനുള്ള മരുന്നടക്കം ഉപയോഗിച്ചുള്ള രണ്ട് കോവിഡ് ചികിത്സാരീതികള്‍ ലോകാരോഗ്യസംഘടന അംഗീകരിച്ചു



രോഗതീവ്രത കുറയ്ക്കുന്നതിനും മരണം തടയുന്നതിനും വാക്‌സിനുകള്‍ക്കൊപ്പം മെഡികല്‍ ഉപകരണങ്ങളും ശേഖരിക്കുകയാണ് ലോകാരോഗ്യസംഘടന. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ ഒമൈക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണിത്. മാര്‍ചോടെ യൂറോപിന്റെ പകുതിയും രോഗബാധിതരാകുമെന്ന് ലോകാരോഗ്യ സംഘടന പ്രവചിക്കുന്നത്.

പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ളവരും ഗുരുതരമല്ലാത്ത കോവിഡുള്ളവരും സിന്തറ്റിക് ആന്റിബോഡി ചികിത്സ ശുപാര്‍ശ ചെയ്യുന്നു.

Keywords:  Paris, France, World, News, Corona, COVID-19, WHO, Treatment, Health, Vaccine, Vospital, Top-Headlines, WHO Approves Two New Treatments For Coronavirus.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia