Joe Biden | 'അങ്ങനയൊരു ദൃശ്യം ജോ ബൈഡൻ കണ്ടിട്ടില്ല'; ഹമാസിനെതിരായ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്‍താവനയിൽ തിരുത്തുമായി വൈറ്റ് ഹൗസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (KVARTHA) ഇസ്രാഈലിൽ ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ താൻ കണ്ടതായി ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ജൂത നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു, ഹമാസ് കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്ന ചിത്രങ്ങൾ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ പ്രസ്തവനയിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.

Joe Biden | 'അങ്ങനയൊരു ദൃശ്യം ജോ ബൈഡൻ കണ്ടിട്ടില്ല'; ഹമാസിനെതിരായ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്‍താവനയിൽ തിരുത്തുമായി വൈറ്റ് ഹൗസ്

അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ജോ ബൈഡൻ കണ്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ഇസ്രാഈൽ മാധ്യമമായ ഐ 24 ന്യൂസിലെ ഒരു മാധ്യമപ്രവർത്തകനാണ് ഇസ്രാഈലിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായി ആദ്യം അവകാശപ്പെട്ടത്. പിന്നീട് ഇസ്രാഈൽ - ഗാസ അതിർത്തിക്കടുത്തുള്ള കഫാർ ആസ കിബ്ബൂട്ട്‌സിൽ ശിരഛേദം ചെയ്യപ്പെട്ട ചില കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണവും നടന്നു. ചില മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇസ്രാഈൽ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. വിവിധ മാധ്യമങ്ങളുടെയും ഏജൻസികളുടെയും വസ്തുത പരിശോധന വിഭാഗവും പ്രചരിക്കുന്ന ദൃശ്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
Aster mims 04/11/2022

തങ്ങളുടെ പോരാളികൾ കുട്ടികളുടെ ശിരഛേദം നടത്തിയെന്ന പ്രചാരണം ഹമാസ് നിഷേധിച്ചു. 'ഹമാസ് സിവിലിയന്മാരെ കൊന്നു, ഹമാസ് കുട്ടികളെ കൊന്നു, ഹമാസ് സ്ത്രീകളെ കൊന്നു എന്നൊരു ചിത്രം ഞങ്ങൾക്ക് തരൂ. ഞങ്ങൾ സാധാരണക്കാരെ കൊല്ലുന്നില്ല', ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഗാസി ഹമദിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹമാസ് ആക്രമണത്തിൽ ഇസ്രാഈലിൽ മരണസംഖ്യ 1,300 ആയി ഉയർന്നു, ഏകദേശം 3,300 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അതേസമയം, ഗസ്സയിൽ 1,200 ലധികം ആളുകൾ കൊല്ലപ്പെടുകയും 5,600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Keywords: News, World, Washington, Israel, Hamas, Instagram, TikTok, Social Media,   White House clarifies Biden's claim.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia