Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

ന്യൂഡെൽഹി: (KVARTHA) 'അപൂർവത' എന്ന ആശയം എല്ലായ്പ്പോഴും മനുഷ്യ ഭാവനയെ ആകർഷിച്ചിട്ടുണ്ട്. നിരവധി വസ്തുക്കളും ജീവികളും നിറഞ്ഞ ഒരു ലോകത്ത് അപൂർവമായ കാര്യങ്ങൾ എപ്പോഴും കൗതുകമുണർത്തുന്നതാണ്. ഭൂമിയിലും അതിനപ്പുറമുള്ള അപൂർവമായ ഒമ്പത് കാര്യങ്ങളെ കുറിച്ച് അറിയാം.

1) ലോകത്തിലെ ഏറ്റവും അപൂർവമായ കാര്യം എന്താണ്?

ഈ ഭൂമി പലതരം പദാർത്ഥങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അമൂല്യവും അപൂർവവുമായ ധാരാളം ധാതുക്കൾ ഇവിടെ കാണാം. പല രാജ്യങ്ങളിലും ധാതുക്കളുടെ വലിയ കരുതൽ ശേഖരമുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും അപൂർവമായ ധാതു വളരെ ചെറിയ അളവിലാണ് ഭൂമിയിലുള്ളത്, ഒരുപക്ഷേ അത് അപൂർവ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയേക്കാം.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

ക്യാവ്‌തൈറ്റ് (Kyawthuite) ലോകത്തിലെ ഏറ്റവും അപൂർവ വസ്തു എന്ന് അറിയപ്പെടുന്നു. 1953-ൽ മ്യാൻമറിലെ മൊഗോക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തിയ ഒരു ബോറേറ്റ് ധാതുവാണിത്. പ്രകൃതിയിലെ പരിമിതമായ അളവും രൂപീകരണത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളുമാണ് ഇതിന്റെ അപൂർവതയ്ക്ക് കാരണം. യുലെക്‌സൈറ്റ്, കോൾമാനൈറ്റ് തുടങ്ങിയ മറ്റ് ബോറേറ്റ് ധാതുക്കളുമായി ചേർന്നാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ഇതിന്റെ വലിപ്പം വളരെ ചെറുതാണ്, ഭാരം 0.3 ഗ്രാം മാത്രമാണ്.

2) വെളുത്ത മയിൽ

മൃഗലോകത്തെ അപൂർവതയുടെ ശ്രദ്ധേയമായ ഉദാഹരണമാണ് വെളുത്ത മയിലുകൾ. ശുദ്ധമായ വെളുത്ത തൂവലുകളും ആകർഷകവും വർണാഭവുമായ സൗന്ദര്യവുമുണ്ട്. വെളുത്ത മയിലുകൾ വളരെ അപൂർവമാണ്, കാട്ടിൽ കണ്ടുമുട്ടുന്നത് അസാധാരണമായ സംഭവമാണ്.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

3) വലയങ്ങളുള്ള ഗാലക്സികൾ

നമ്മുടെ ഗ്രഹത്തിനപ്പുറത്തേക്ക് നീങ്ങുമ്പോൾ, വലയങ്ങളുള്ള ഗാലക്സികളെ അപൂർവമായി കാണാം. റിംഗ് ഗാലക്‌സിയിൽ, ചെറിയ ഗാലക്‌സി വലിയ ഗാലക്‌സിയുമായി കൂട്ടിയിടിക്കുന്നു. ഇത് നക്ഷത്രങ്ങൾ, വാതകം, പൊടി എന്നിവയുടെ വലയം പോലുള്ള ഘടനയുടെ രൂപീകരണത്തിന് കാരണമാകുന്നു. 50 കോടി പ്രകാശവർഷം അകലെയുള്ള കാർട്ട് വീൽ ഗാലക്സി റിംഗ് ഗാലക്‌സിയുടെ ഒരു ഉദാഹരണമാണ്.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

4) ഡിക്വിസ് ഗോളങ്ങൾ

ദക്ഷിണ കോസ്റ്റാറിക്കയിലെ ഡിക്വിസ് ഡെൽറ്റയിൽ കാണപ്പെടുന്ന പുരാതന ശിലാ ഗോളങ്ങളുടെ ശേഖരമാണ് ഡിക്വിസ് ഗോളങ്ങൾ. തികച്ചും ഗോളാകൃതിയിലുള്ള ഈ പുരാവസ്തുക്കൾ കുറച്ച് സെന്റീമീറ്റർ മുതൽ രണ്ട് മീറ്ററിലധികം വ്യാസമുള്ള വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അവയുടെ ഉദ്ദേശ്യവും ഉത്ഭവവും രഹസ്യമായി തുടരുന്നു. ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് തദ്ദേശീയരായ ആളുകൾ കൊത്തിയെടുത്ത, ഡിക്വിസ് ഗോളങ്ങൾ അവയുടെ സ്രഷ്ടാക്കളുടെ വൈദഗ്ധ്യത്തിന്റെയും കരകൗശലത്തിന്റെയും തെളിവാണ്, കൂടാതെ നിഗൂഢമായ ഭൂതകാലത്തിന്റെ പ്രതീകവുമാണ്.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

5) രത്നങ്ങളുള്ള കൂന്തൽ (കണവ)

സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് കടക്കുമ്പോൾ, അതിശയിപ്പിക്കുന്ന അപൂർവമായ ജീവിയായ രത്നങ്ങളുള്ള കണവയെ (ഹിസ്റ്റിയോട്യൂത്തിസ് ബോണെല്ലി) നാം കണ്ടുമുട്ടുന്നു. ഇരുണ്ട സമുദ്രത്തിന്റെ ആഴത്തിൽ ഇവ പ്രകാശിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അവ്യക്തമായ സ്വഭാവവും ആഴത്തിലുള്ള ആവാസ വ്യവസ്ഥയും കാരണം, രത്നങ്ങളുള്ള കൂന്തൽ അപൂർവവും നിഗൂഢവുമായ സമുദ്ര ഇനമായി തുടരുന്നു.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

6) വെങ്കല പരലുകൾ

പ്രകൃതിദത്തമായ ജ്യാമിതീയ സൗന്ദര്യത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് വെങ്കല പരലുകൾ. ഈ പരലുകൾ രൂപപ്പെടുന്നത് 'ഹോപ്പർ ക്രിസ്റ്റൽ ഗ്രോത്ത്' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയയിലൂടെയാണ്. അപൂർവമായ രൂപം ധാതു പ്രേമികളുടെ ലോകത്ത് അവയെ വിലമതിക്കാനാവാത്ത സ്വത്തുക്കളാക്കി മാറ്റുന്നു.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

7) ലോകത്തിലെ ഏറ്റവും വലിയ പുഷ്പം

തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽ നിന്ന് ഉത്ഭവിക്കുന്ന റഫ്ലേഷ്യ പുഷ്പം വലിപ്പത്തിനും ഗന്ധത്തിനും പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. മൂന്നടി വരെ വ്യാസമുണ്ട് ഇവയ്ക്ക്. പൂർണമായി പൂത്തുനിൽക്കുന്ന റഫ്ലേഷ്യയുടെ കാഴ്ച പലർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാക്കി മാറ്റുന്നു.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

8) തണുത്ത കുമിളകൾ

കാനഡയിലെയും മറ്റ് വടക്കൻ പ്രദേശങ്ങളിലും ശൈത്യകാലത്ത് ഈ പ്രതിഭാസം കാണാം. തണുത്തുറഞ്ഞ തടാകങ്ങളിലെ വെള്ളത്തിൽ കുടുങ്ങിയ മീഥേൻ വാതകം മനോഹരവും അർധസുതാര്യവുമായ കുമിളകളായി മാറുന്നു, അത് ആകർഷകമായ കാഴ്ച തന്നെയാണ്. എന്നാൽ അവയുടെ നിലനിൽപ്പ് ഹ്രസ്വമാണ്. കൂടാതെ തണുത്തുറഞ്ഞ താപനിലയെയും ആശ്രയിച്ചിരിക്കുന്നു.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

9) റെയിൻബോ യൂകാലിപ്റ്റസ് മരം

അവസാനമായി, തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് ദ്വീപുകളിലും മഴവിൽ വർണങ്ങളുള്ള യൂകാലിപ്റ്റസ് മരം അപൂർവമായി കാണാം. ശ്രദ്ധേയമായ, ബഹുവർണങ്ങളുള്ള പുറംതൊലി ഈ വൃക്ഷത്തെ വേറിട്ടു നിർത്തുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യത്തിന്റെ തെളിവായി നിലകൊള്ളുന്ന പ്രകൃതിദത്തമായ അത്ഭുതമാണ് ഈ വൃക്ഷമെന്ന് പറയാം.

Rarest Things | ഇവ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും; ലോകത്തിലെ ഏറ്റവും അപൂർവമായ 9 വസ്തുക്കൾ

Image Credit: Indie88

Keywords: News, National, New Delhi, World, Rarest, Kyawthuite, History, Kyawthuite, White Peacock, Rainbow Eucalyptus Tree, Cold Bubbles,  What Is The Rarest Things In The World? (Top 9 Rarest).
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia