യുക്രേനിയന്‍ തലസ്ഥാനത്തിന് സമീപത്തുനിന്നും കേട്ടത് നിരവധി സ്ഫോടന ശബ്ദങ്ങള്‍; തത്സമയ റിപോര്‍ടിനിടെ ഫ് ളാക് ജാകറ്റും ഹെല്‍മറ്റും ധരിച്ച് കെയ് വിലെ സിഎന്‍എന്‍ റിപോര്‍ടര്‍
Feb 24, 2022, 15:47 IST
കെയ് വ്: (www.kvartha.com 24.02.2022) യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യ യുക്രൈനെതിരെ വന്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഉണ്ടായ സ്ഫോടന ശബ്ദങ്ങള്‍ കേട്ട് സി എന്‍ എന്‍ റിപോര്‍ടര്‍ മാത്യു ചാന്‍സ് കെയ് വില്‍ നിന്നുള്ള തത്സമയ റിപോര്‍ടിംഗ് താല്‍കാലികമായി നിര്‍ത്തിവച്ചു.
സി എന്‍ എനിന്റെ തല്‍സമയ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് നഗരത്തിലെ ഒരു ഹോടെലിന്റെ മുകളില്‍ നിന്നുമാണ് 21കാരനായ കെയ് വില്‍ സ്‌ഫോടനം കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ പുറകില്‍ നിന്നും ഒരു വലിയ സ്‌ഫോടനം ഞാന്‍ കേട്ടു,'എന്നാല്‍ 'ഇപ്പോള്‍ കെയ് വില്‍ വലിയ സ്‌ഫോടനങ്ങളാണ് നടക്കുന്നത്' എന്നും മാത്യു ചാന്‍സ് പറഞ്ഞു.
സെന്‍ട്രല്‍ കെയ് വില്‍ നിന്ന് തനിക്ക് സ്ഫോടനങ്ങള്‍ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ 'നിമിഷങ്ങള്‍ക്കുമുമ്പ് നാലോ അഞ്ചോ സ്‌ഫോടനങ്ങള്‍ താന്‍ കേട്ടു' എന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരം 'തികച്ചും നിശബ്ദമായിരുന്നു' എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനങ്ങള്‍ നടന്നപ്പോള്‍, ചാന്‍സ് ഒരു ഫ് ളാക് ജാകറ്റും ഹെല്‍മറ്റും എടുത്ത് റിപോര്‍ടിന് തയാറായി നിന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തന്റെ രാജ്യം യുക്രൈനിലേക്ക് ഒരു 'പ്രത്യേക സൈനിക ഓപറേഷന്‍' ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈനിക സേന യുക്രൈനെ ആക്രമിച്ചു.
തലസ്ഥാനമായ കെയ് വ് മുതല്‍ കിഴക്കന്‍ നഗരമായ ഖാര്‍കിവ് വരെ സ്‌ഫോടന ശബ്ദം കേട്ടു. അതിര്‍ത്തിക്കപ്പുറത്ത് റഷ്യന്‍ സേനയില്‍ നിന്നും പീരങ്കി വെടിവയ്പ് നടക്കുന്നതായും റിപോര്‍ടുകളുണ്ട്, കൂടാതെ സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണങ്ങളും നടന്നതായി യുക്രേനിയന്‍ ആഭ്യന്തര മന്ത്രാലയം സിഎന്‍എനിനോട് പറഞ്ഞു.
Keywords: Watch: CNN reporter ducks for cover and puts on flak jacket in live Kiev broadcast, Ukraine, News, Report, Media, Trending, Gun Battle, World.This is the moment when senior international correspondent Matthew Chance, a 21-year veteran of CNN, donned his flak jacket and helmet live on the air pic.twitter.com/sbj5Fao5uJ
— Brian Stelter (@brianstelter) February 24, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.