മകന് പ്രിയം ആഡംബര കാറുകളോട്: തടി കൊണ്ട് ലംബോര്‍ഗിനി തയ്യാറാക്കി കൊടുത്ത് അച്ഛൻ, വിഡിയോ
Jun 5, 2021, 17:56 IST
ഹനോയി: (www.kvartha.com 05.06.2021) സ്വന്തം മകന് തടി കഷ്ണം കൊണ്ട് ലംബോര്‍ഗിനി തയ്യാറാക്കി കൊടുത്ത് അച്ഛൻ. വിയറ്റ്നാം സ്വദേശിയായ ട്രംഗ് വാന്‍ ഡാവോ ആണ് മകന് ഈ സമ്മാനം നൽകിയത്. തടിപ്പണിക്കാരനായ ട്രംഗ് മകന് ആഡംബര കാറുകളോടാണ് പ്രിയമെന്ന് മനസിലാക്കി തടി കഷണത്തിൽ കാർ തയ്യാറാക്കി കൊടുത്തത്. കാറിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന തടികളില്‍ നിന്ന് നല്ലത് നോക്കി തെരഞ്ഞെടുത്ത്, അതിനെ ചീകി മിനുക്കി പരുവപ്പെടുത്തി ഓരോ ഭാഗങ്ങളുടെയും മാതൃക വച്ച് കിടിലന്‍ കാറുകള്‍ തന്നെ അങ്ങ് പണിഞ്ഞു. മുമ്പ് രണ്ട് കാറുകള്‍ പണിഞ്ഞതാണ് ട്രംഗ്. ഇത്തവണ ആഡംബര കാറായ ലംബോര്‍ഗിനിയാണ് മകന് വേണ്ടി പണിഞ്ഞിരിക്കുന്നത്.
എന്നാൽ ട്രംഗിന്റെ കാറുകള്‍ വെറുതെ കാണാന്‍ മാത്രമുള്ളതല്ല. അത് ഓടിക്കാനും കഴിയും. തടിയിലാണ് തീര്‍ത്തിരിക്കുന്നതെങ്കിലും ഇലക്ട്രോണിക് കാറുകളാണ് എല്ലാം. 65 ദിവസമെടുത്താണ് കാറിന്റെ പണി പൂര്‍ത്തിയാക്കിയത്.
ബാറ്ററിയോ, ഇലക്ട്രിക് മോടോറുകളോ ആണ് ട്രംഗ് തന്റെ തടിക്കാറുകള് ചലിക്കാന്‍ ഘടിപ്പിക്കുന്നത്. ബാക്കി ചക്രങ്ങളും സീറ്റുകളുമടക്കം എല്ലാം തടിയില്‍ തന്നെ സൂക്ഷ്മമായി പണിയും. എല്ലാ കഴിയുമ്പോള്‍ ലൈറ്റുകളും മറ്റും വച്ച് അവസാന മിനുക്കുപണികളും ചെയ്യും. എല്ലാം തീരുമ്പോള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരിക്കും ട്രംഗിന്റെ തടിക്കാര്‍.
Keywords: News, World, Car, Social Media, Viral, YouTube, Father, Lamborghini, Wooden, Watch awesome dad build electric wooden Lamborghini for his son.
< !- START disable copy paste -->
ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന തടികളില്‍ നിന്ന് നല്ലത് നോക്കി തെരഞ്ഞെടുത്ത്, അതിനെ ചീകി മിനുക്കി പരുവപ്പെടുത്തി ഓരോ ഭാഗങ്ങളുടെയും മാതൃക വച്ച് കിടിലന്‍ കാറുകള്‍ തന്നെ അങ്ങ് പണിഞ്ഞു. മുമ്പ് രണ്ട് കാറുകള്‍ പണിഞ്ഞതാണ് ട്രംഗ്. ഇത്തവണ ആഡംബര കാറായ ലംബോര്‍ഗിനിയാണ് മകന് വേണ്ടി പണിഞ്ഞിരിക്കുന്നത്.
എന്നാൽ ട്രംഗിന്റെ കാറുകള്‍ വെറുതെ കാണാന്‍ മാത്രമുള്ളതല്ല. അത് ഓടിക്കാനും കഴിയും. തടിയിലാണ് തീര്‍ത്തിരിക്കുന്നതെങ്കിലും ഇലക്ട്രോണിക് കാറുകളാണ് എല്ലാം. 65 ദിവസമെടുത്താണ് കാറിന്റെ പണി പൂര്‍ത്തിയാക്കിയത്.
ബാറ്ററിയോ, ഇലക്ട്രിക് മോടോറുകളോ ആണ് ട്രംഗ് തന്റെ തടിക്കാറുകള് ചലിക്കാന്‍ ഘടിപ്പിക്കുന്നത്. ബാക്കി ചക്രങ്ങളും സീറ്റുകളുമടക്കം എല്ലാം തടിയില്‍ തന്നെ സൂക്ഷ്മമായി പണിയും. എല്ലാ കഴിയുമ്പോള്‍ ലൈറ്റുകളും മറ്റും വച്ച് അവസാന മിനുക്കുപണികളും ചെയ്യും. എല്ലാം തീരുമ്പോള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലായിരിക്കും ട്രംഗിന്റെ തടിക്കാര്‍.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.