Father commits suicide | 'ഒന്നരവയസുള്ള മകന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതിന്റെ മനോവിഷമത്തില്‍ പിതാവ് സ്വയം വെടിവച്ച് മരിച്ചു'
Jul 1, 2022, 17:59 IST
വെര്‍ജീനിയ: (www.kvartha.com) ഒന്നരവയസ് പ്രായമുള്ള മകന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതിനെതുടര്‍ന്ന് പിതാവ് സ്വയം വെടിവെച്ചു മരിച്ചതായി പൊലീസ്. ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെസ്റ്റര്‍ ഫീല്‍ഡ് കൗണ്ടി പൊലീസ് ഡിപാര്‍ട്‌മെന്റ് ചീഫ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പറഞ്ഞത്:
സംഭവം നടന്ന ദിവസം കുട്ടിയെ ഡേ കെയറില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം വീട്ടിനകത്തും പിതാവിനെ വീടിനു പുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതായും കണ്ടത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ചു കുട്ടി മരിച്ചുവെന്നും, ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും വീട്ടിനകത്ത് കുട്ടി മരിച്ചു കിടക്കുന്നതും പിതാവ് വീടിനു പുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കാണാന്‍ കഴിഞ്ഞത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്ത് മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും ചൂടേറ്റ് മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം പിതാവ് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മഹത്യാ പ്രേരണ സ്വാഭാവികമാണെന്നും എന്നാല്‍ ഇതൊഴിവാക്കുന്നതിന് നാഷനല്‍ സൂയിസൈഡ് പ്രിവന്‍ഷല്‍ ലൈഫ് ലൈനിനെ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Keywords: Virginia father commits suicide after toddler son's death from being left in hot car for hours: police, News, Suicide, Gun attack, Police, Press meet, Child, Dead, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.