കത്തിജ്വലിച്ച് തീതുപ്പുന്ന അഗ്‌നിപര്‍വത ലാവയില്‍ ചുട്ടെടുത്ത് പിസ; ഗ്വാടിമാലയില്‍ നിന്നുള്ള ഡേവിഡിന്റെ അടുക്കള സഞ്ചാരികളെ അമ്പരപ്പിക്കുന്നു, വൈറല്‍ വിഡിയോ

 



ഗ്വാടിമാല സിറ്റി: (www.kvartha.com 14.05.2021) കത്തിജ്വലിച്ച് തീതുപ്പുന്ന അഗ്‌നിപര്‍വത ലാവയില്‍ ചുട്ടെടുത്ത് പിസയുമായി സഞ്ചാരികളെ അമ്പരപ്പിച്ച് ഗ്വാടിമാലയില്‍ നിന്നുള്ള ഡേവിഡിന്റെ അടുക്കള. ഗ്വാടിമാലയിലെ അകൗണ്ടന്റായ 34കാരന്‍ ഡേവിഡ് ഗാര്‍ഷ്യ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് 'പകായ' അഗ്‌നിപര്‍വതത്തില്‍നിന്ന് ഒലിച്ചിറങ്ങി വരുന്ന ലാവയില്‍ ചൂടോടെ കിടിലന്‍ പിസ ചുട്ടെടുത്താണ്.

പ്രത്യേക മെറ്റല്‍ ഷീറ്റാണ് പിസ തയാറാക്കാന്‍ ഉപയോഗിക്കുന്നത്. 1800 ഡിഗ്രി ചൂടുവരെ ഈ ഷീറ്റിന് താങ്ങാനാകും. ഏകദേശം 800 ഡിഗ്രി ചൂടുള്ള ലാവ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പിസ ചുട്ടെടുക്കാന്‍ വെക്കുക. 14 മിനിറ്റിനുള്ളില്‍ പിസ തയാറാകും -ഡേവിഡ് എ എഫ് പിയോട് പറഞ്ഞു. 

കത്തിജ്വലിച്ച് തീതുപ്പുന്ന അഗ്‌നിപര്‍വത ലാവയില്‍ ചുട്ടെടുത്ത് പിസ; ഗ്വാടിമാലയില്‍ നിന്നുള്ള ഡേവിഡിന്റെ അടുക്കള സഞ്ചാരികളെ അമ്പരപ്പിക്കുന്നു, വൈറല്‍ വിഡിയോ


നിരവധി വിനോദ സഞ്ചാരികളാണ് സജീവമായ അഗ്‌നി പര്‍വതം കാണാനായി ഗ്വാടിമാലയിലെത്തുന്നത്. നേരത്തേ അഗ്‌നിപര്‍വതം കണ്ടുമടങ്ങിയിരുന്നവര്‍ ഇപ്പോള്‍ ലാവയില്‍ തയാറാക്കിയ പിസയും കഴിച്ച് ഫോടോയും എടുത്താണ് മടക്കം. ലാവയുടെ ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രമണിഞ്ഞ് ഡേവിഡ് പിസ തയാറാക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. 

ഫെബ്രുവരിയിലാണ് പകായ അഗ്‌നിപര്‍വതം സജീവമായി തുടങ്ങിയത്. പ്രദേശിക ഭരണകൂടവും അധികൃതരും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Keywords:  News, World, International, Food, Travel & Tourism, Video, Viral, Social Media, Viral Video: Man Cooks Pizza on Active Volcano, Leaves Netizens and Tourists in Awe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia