'ലണ്ടന്‍ പൂര്‍ണമായും ഇസ്ലാമിക നഗരമായി മാറിയിരിക്കുന്നു'; അമേരിക്കന്‍ എഴുത്തുകാരിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം

 


വാഷിംഗ്ടണ്‍: (www.kvartha.com 08.12.2016) പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്ലാമോഫോബിയ അവസാനിക്കുമെന്ന് ആരും കരുതുന്നില്ല. ഏറ്റവും ഒടുവിലായി അമേരിക്കന്‍ എഴുത്തുകാരിയാണ് വിവാദ പരാമര്‍ശം ട്വീറ്റ് ചെയ്തത്.

'ലണ്ടന്‍ പൂര്‍ണമായും ഇസ്ലാമിക നഗരമായി മാറിയിരിക്കുന്നു'; അമേരിക്കന്‍ എഴുത്തുകാരിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം

'എന്റെ സുഹൃത്തുക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം ലണ്ടനില്‍ നിന്നും തിരികെയെത്തി. അവരുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിപ്പോയി. ലണ്ടന്‍ പൂര്‍ണമായും ഇസ്ലാമിക നഗരമായി മാറിയിരിക്കുന്നു, കഴിഞ്ഞ 20 വര്‍ഷനായി താന്‍ ലണ്ടനിലേക്ക് പോയിട്ടില്ല' എന്നായിരുന്നു അമേരിക്കന്‍ എഴുത്തുകാരിയായ ജാനി ജോണ്‍സണിന്റെ ട്വീറ്റ്. ഈ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നു. മുസ്ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത്തരം പ്രസ്താവനകള്‍ വഴിവെക്കുമെന്നാണ് വിമര്‍ശനം. പലരും ലണ്ടന്‍ നഗരത്തിന്റെ മതേതര മുഖം ട്വിറ്ററില്‍ കുറിച്ചു.

Keywords : Washington, America, Twitter, Controversy, World, US writer sparks fury with Tweet about FRIEND’s visit to UK. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia