സനാ: പ്രവാചകനിന്ദയുടെ പേരില്‍ യെമനിലും ഈജിപ്റ്റിലും അമേരിക്കന്‍ എംബസികള്‍ക്ക് നേരെ ആക്രമണം. ലിബിയയില്‍ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ചതിനു പിന്നാലെയാണ് ഈ ആക്രമണങ്ങള്‍. യെമന്‍ തലസ്ഥാനമായ സനായില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധവുമായി വന്‍ ജനക്കൂട്ടമെത്തി. സുരക്ഷാ വലയങ്ങള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകര്‍ യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അമേരിക്കന്‍ പതാക കത്തിക്കുകയും ചെയ്തു. കോണ്‍സുലേറ്റ് വളപ്പിലെ പതാക താഴ്ത്തിയശേഷം ഇസ്ലാമിക വചനങ്ങളോടു കൂടിയ കരിങ്കൊടി ഉയര്‍ത്തി. സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു.
പ്രവാചക നിന്ദയോടു കൂടിയ സിനിമയ്ക്ക് അമേരിക്കയില്‍ പ്രദര്‍ശനാനുമതി നല്‍കിയെന്നാരോപിച്ച് ചൊവ്വാഴ്ച ലിബിയയിലെ അമെരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു. അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്സനെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും വധിക്കുകയും ചെയ്തു.
യെമനില്‍ പൊലീസ് അക്രമികളെ കണ്ണീര്‍വാതകവും ഗ്രനെയ്ഡുമുപയോഗിച്ചാണ് നേരിട്ടത്.ു നേരിട്ടു. അതേസമയം, ആക്രമണസമയത്ത് എംബസിക്കുള്ളില്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
അല്‍ക്വയ്ദയുടെ ശക്തി കേന്ദ്രമാണ് യെമന്‍. ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് യെമന്‍ യുഎസ് ശക്തമായ പിന്തുണ നല്‍കുന്നതും അല്‍ക്വയ്ദയെ അലട്ടുന്നുണ്ട്. രാജ്യത്ത് അല്‍ക്വയ്ദയുടെ രണ്ടാം നേതാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യെമന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
SUMMARY: Demonstrators attacked the US embassies in Yemen and Egypt on Thursday in protest at a film they consider blasphemous to Islam and American warships headed to Libya after the death of the US ambassador there in related violence earlier in the week. In Tel Aviv, some 50 protesters were outside the US embassy demonstrating against the film
key words: Demonstrators, attacked ,US embassies, Yemen , Egypt , blasphemous to Islam ,American warships , Libya, US ambassador ,Tel Aviv

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.