ഇസ്രായേലിന്റെ ആണവ പദ്ധതികള്‍ പരസ്യമാക്കണമെന്ന് യു.എന്‍

 


ഇസ്രായേലിന്റെ ആണവ പദ്ധതികള്‍ പരസ്യമാക്കണമെന്ന് യു.എന്‍
യുഎൻ: ഇസ്രായേലിന്റെ ആണവ പദ്ധതികൾ പരസ്യമാക്കണമെന്നും യുഎന്നിന്റെ ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കണമെന്നും യുഎന്നിന്റെ അന്ത്യശാസനം. ഇതു സംബന്ധിച്ച പ്രമേയം യുഎൻ പൊതുസഭ ആറിനെതിരെ 174 വോട്ടുകള്‍ക്കാണ് പാസാക്കിയത്.

അമേരിക്ക ഇടപെട്ട് റദ്ദാക്കിയ, പശ്ചിമേഷ്യയെ ആണവായുധ നിരോധിത മേഖയായി മാറ്റുന്നതിനുള്ള ഉന്നതതല സമ്മേളനത്തിന് പ്രമേയം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീന് നിരീക്ഷണ രാഷ്ട്ര പദവി ലഭിച്ചതില്‍ പ്രതികാര നടപടികള്‍ തുടരുന്ന ഇസ്രായേലിന് യു.എന്‍ പ്രമേയം പുതിയ തിരിച്ചടിയായി.

ഇസ്രായേലിന്റെ ആണവ പദ്ധതികള്‍ എത്രയും പെട്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പരിശോധനക്ക് തുറന്നുകൊടുക്കണമെന്നും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുന്നതിന് കാലതാമസം പാടില്ലെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഡിസംബര്‍ മധ്യത്തോടെ ഹെല്‍സിങ്കിയിലാണ് ആണവായുധ നിരോധന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

മേഖലയെ ആണവമുക്തമാക്കാന്‍ ലക്ഷ്യമിടുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ അറബ് രാജ്യങ്ങളും ഇറാനും തീരുമാനിച്ചിരുന്നു. എന്നാല്‍, മുന്‍ നിശ്ചയപ്രകാരം സമ്മേളനം നടക്കില്ലെന്ന് നവംബര്‍ 23ന് അമേരിക്ക പ്രഖ്യാപിച്ചു. ഇസ്രായേല്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് അമേരിക്കന്‍ നടപടിയുടെ യഥാര്‍ഥ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.

Keywords: World, UN, Warning, Israel, Nuclear weapon, Expose, Iran, America, US, Arab Nations, Resolution, Vote,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia