കോവിഡ് പ്രതിരോധം; ഇന്‍ഡ്യയ്ക്ക് 110 കോടി രൂപ നല്‍കുമെന്ന് ട്വിറ്റര്‍
May 11, 2021, 10:34 IST
വാഷിങ്ടണ്‍: (www.kvartha.com 11.05.2021) കോവിഡ് പ്രതിരോധത്തിനായി ഇന്‍ഡ്യയ്ക്ക് 15 മില്യണ്‍ ഡോളര്‍(ഏകദേശം 110 കോടി രൂപ) നല്‍കുമെന്ന് ട്വീറ്റര്‍ സി ഇ ഒ ജാക് ഡൊറോസി അറിയിച്ചു. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍ ജി ഒകള്‍ക്കാവും പണം കൈമാറുകയെന്ന് കമ്പനി സി ഇ ഒ അറിയിച്ചു.
ഹിന്ദു വിശ്വാസ പ്രകാരം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ ഇന്റര്‍നാഷണലിന് നല്‍കുന്ന പണം അവര്‍ കോവിഡ് പ്രതിരോധിക്കാനുളള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായിരിക്കും വിനിയോഗിക്കുക. സംഘടനയുടെ ഹെല്‍പ് ഇന്ത്യ ഡിഫീറ്റ് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായാണ് സഹായം. ട്വിറ്ററിനോട് സേവ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് നന്ദിയറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ദാരിദ്ര നിര്‍മാജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ കെയര്‍ ട്വിറ്റര്‍ നല്‍കുന്ന പണം കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്‌സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കും.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടനയായ എയ്ഡ് ഇന്ത്യയും ലഭിക്കുന്ന പണം കോവിഡ് പടരുന്നത് തടയാനും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുമായിട്ടായിരിക്കും ചെലവഴിക്കുക.
കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റര്‍ നല്‍കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.