ഇതാണ് അഭിമാനക്കൊല; വേശ്യാവൃത്തിക്ക് വഴങ്ങാത്തതിന് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

 


ഇസ്താന്‍ബൂള്‍: (www.kvartha.com 11/07/2015) വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 28കാരി അറസ്റ്റിലായി. ഹസന്‍ കരബുലുത് (33) എന്നയാളെ കൊലപ്പെടുത്തിയതിനാണ് സിലെം കരബുലുത് അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ സിലെം കുറ്റം സമ്മതിച്ചു. വീട്ടില്‍ കരുതിയിരുന്ന തോക്കുപയോഗിച്ചാണ് കൊല നടത്തിയത്.

എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകള്‍ കൊല്ലപ്പെടുന്നത്? പുരുഷന്മാരും കൊല്ലപ്പെടേണ്ടവരാണ്. ഞാന്‍ കൊന്നത് അഭിമാനത്തിന് വേണ്ടിയാണ് സിലെം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തുര്‍ക്കിയില്‍ ഈ കേസിന് വന്‍ മാധ്യമ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കൈവിലങ്ങണിയിച്ച സിലെമിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
ഇതാണ് അഭിമാനക്കൊല; വേശ്യാവൃത്തിക്ക് വഴങ്ങാത്തതിന് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

SUMMARY: Istanbul - Turkish authorities have detained a 28-year-old woman for murdering her husband out of "honour" after he repeatedly beat her and tried to force her into prostitution, reports said on Friday.

Keywords: Turkey, Murder, Honour, Wife, Husband,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia