ഖുര്‍ ആനില്‍ ചവിട്ടി നിന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍
Oct 24, 2014, 15:22 IST
ഇസ്താംബുള്‍: (www.kvartha.com 24.10.2014) ഖുര്‍ ആനില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റില്‍. 38കാരിയായ ടര്‍ക്കി സ്വദേശിനിയാണ് അറസ്റ്റിലായത്. ഇത്തരം പോസ്റ്റിലൂടെ മതനിന്ദയും മത വികാരം വ്രണപ്പെടുത്തുകയുമാണ് യുവതി ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിത്രം ഏറം വിവാദമുണ്ടാക്കിയിരുന്നു.
കേഡിബിറ്റി എന്ന പേരിലാണ് ഇവര്‍ ട്വിറ്ററില്‍ അക്കൗണ്ട് ചെയ്തിരിക്കുന്നത്. അയ്യായിരത്തിലധികം പേര്‍ ഇവരെ പിന്തുടരുന്നുമുണ്ട്. ഖുര്‍ ആനില്‍ ചവിട്ടി നില്‍ക്കുന്ന പോസ്റ്ററിനു ചുവടെയായി താനൊരു നിരീശ്വരവാദിയാണെന്നും മനുഷ്യരോട് മാത്രമെ തനിക്ക് ബഹുമാനമുള്ളൂവെന്നും ഇവര്‍ പറയുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് വലിയ ഹീലുള്ള ചുവന്ന ചെരിപ്പ് ധരിച്ച് മതഗ്രന്ഥമായ ഖുറാനില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ഇവര്‍ ട്വീറ്റ് ചെയ്തത്.
ഇസ്ലാം വിശ്വാസപ്രകാരം കാലുകളെ മലിനമായാണ് കാണുന്നത്. മാത്രമല്ല ഭക്തിയോടും ശുദ്ധിയോടും മാത്രമേ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ സ്പര്‍ശിക്കാന്‍ പാടുള്ളൂവെന്നും നിയമമുണ്ട്. ഖുറാന്‍ ആരുടെയും മടിയില്‍ വയ്ക്കാനോ അരയ്ക്ക് താഴെ പിടിക്കാനോ പാടില്ലെന്നുള്ള നിയമമുണ്ടായിരിക്കെയാണ് അതിന് വിരുദ്ധമായി യുവതി ഖുര്‍ ആനില്‍ ചവിട്ട് നിന്ന് അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്.
യുവതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇവരുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ആരും തങ്ങളുടെ മതത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് മുസ്ലീം മതവിശ്വാസികള്‍ പറഞ്ഞു. അതേസമയം യുവതിയ്ക്ക് പിന്തുണയുമായി ഫെമെന്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Keywords: Turkey arrests woman for tweet showing red heels on Quran, Criticism, Muslim, Law, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.