ട്രംപിനെ ട്രാപിലാക്കി അജ്ഞാതന്റെ 'തോക്ക്'; വീഡിയോ കാണാം

 


നൊവാഡ:  (www.kvartha.com 06.11.2016) തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെ പ്രചരണവേദിയില്‍ നിന്ന് മാറ്റി. നൊവാഡയിലാണ്് സംഭവം.

ട്രംപിനെ ട്രാപിലാക്കി അജ്ഞാതന്റെ 'തോക്ക്'; വീഡിയോ കാണാംപ്രചരണവേദിയില്‍ ട്രംപ് സംസാരിച്ചുകൊണ്ടിരിക്കേ ശ്രോതാക്കളില്‍ ഒരാള്‍ ഉറക്കെ തോക്ക് എന്നലറിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ ച്രചരണവേദിയില്‍ നിന്ന് നീക്കിയത്. അമേരി്ക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നടന്ന ഈ സംഭവം ട്രംപിന്റെ വിലപ്പെട്ട പ്രസംഗത്തിനാണ് വിഘാതം സൃഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ആള്‍ക്കൂട്ടത്തില്‍ നിന്ന് പ്രകോപനമുണ്ടാക്കിയ ആളെ ഉടനെത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട. നേരത്തെ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ അതീവ ജാഗ്രതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെത്തുടര്‍ന്ന് സമയോചിതമായ ഇടപെടല്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സീക്രട്ട് സര്‍വ്വീസിനും ട്രംപ് നന്ദി അറിയിച്ചു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിപ്രായസര്‍വ്വേകള്‍ പ്രകാരം ഇരുകക്ഷികളും ഒപ്പത്തിനൊപ്പം തന്നെയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Keywords:  Election, President, Social Network, Secret, Report, Survey, America, World,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia