കാലാവസ്ഥ വ്യതിയാനം മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി; 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത് 3 ശാസ്ത്രജ്ഞര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്റ്റോക് ഹോം: (www.kvartha.com 05.10.2021) 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത് മൂന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകള്‍ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തിയ സുകൂറോ മനാബ, ക്ലോസ് ഹാസില്‍ മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍.
Aster mims 04/11/2022

കാലാവസ്ഥ വ്യതിയാനം മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി; 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത് 3 ശാസ്ത്രജ്ഞര്‍

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുകൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. 'സങ്കീര്‍ണ സംവിധാനങ്ങള്‍ നമുക്ക് മനസിലാക്കാന്‍ പാകത്തിലാക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാണ് ഇവര്‍ മൂവരും നൊബേലിനര്‍ഹരായതെന്ന്' - നൊബേല്‍ കമറ്റിയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

ജപാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബ, ടോക്യോ സര്‍വകലാശാലയില്‍ നിന്നാണ് പി എച് ഡി നേടിയത്. നിലവില്‍ യു എസ് എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.

1931 ല്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ച ഹാസില്‍മാന്‍, ജര്‍മനിയിലെ ഗോടിങാം സര്‍വകലാശാലയില്‍ നിന്നുമാണ് പി എച് ഡിനേടിയത്. നിലവില്‍ ഹാംബര്‍ഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്.

1948 ല്‍ ഇറ്റലിയിലെ റോമില്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വകലാശാലയില്‍ നിന്നാണ് പി എച് ഡി എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്.

Keywords:  Trio get Physics Nobel for discoveries in climate, complex physical systems, America, News, Winner, Researchers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia