മുഫാസ മരിക്കുന്ന രംഗം തന്റെ കേകിൽ വേണം: മൂന്ന് വയസുകാരിയുടെ ആഗ്രഹത്തിന് പിന്നിലെ കാരണം കേട്ടാലോ!
Jun 2, 2021, 11:42 IST
ന്യൂഡെൽഹി: (www.kvartha.com 02.06.2021) പിറന്നാൾ കേകിൽ ഇപ്പോഴും എന്തെങ്കിലും പ്രത്യേകത കൊണ്ടുവരാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ തന്റെ പിറന്നാളിന് ലയൺ കിങ്ങ് സിനിമയിലെ ഒരു പ്രത്യേക രംഗം ഉൾപെടുത്തിയ കേക് വാങ്ങണമെന്ന മൂന്നു വയസുകാരി ലിയോണയുടെ ആഗ്രഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തുന്നത്.
ലയൺ കിംഗ് സിനിമയിൽ രാജാവായ മുഫാസ മരിക്കുന്ന രംഗം തന്റെ കേകിൽ വേണം എന്നാണ് ലിയോണ ആവശ്യപ്പെട്ടത്. വിചിത്രമായ ആവശ്യം കേട്ടതോടെ വീട്ടുകാരും ആശ്ചര്യത്തിലായി. അപ്പോഴാണ് തന്റെ പ്ലാൻ അവൾ വ്യക്തമാക്കിയത്. സാധാരണ പിറന്നാൾ പാർടിയിൽ ഒരുപാട് ആളുകൾ എത്തുന്നതുകൊണ്ട് കേകിന്റെ ഒരു പീസ് മാത്രമേ കിട്ടു. മുഫാസ മരിച്ചുകിടക്കുന്ന രംഗം കേകിൽ ഉണ്ടെങ്കിൽ പാർടിക്ക് വരുന്നവർ സങ്കടംകൊണ്ട് കേക് കഴിക്കാൻ മടിക്കും. അപ്പോൾ മുഴുവൻ കേകും തനിക്ക് മാത്രമായി കിട്ടുമല്ലോ എന്നതാണ് ലിയോണയുടെ ചിന്ത.

എന്തായാലും ലയൺ കിംഗ് തീമിലുള്ള കേക് തന്നെയാണ് മകൾക്ക് അച്ഛനമ്മമാർ വാങ്ങി നൽകിയത്. കേകിന്റെ ചിത്രവും ലിയോണയുടെ വിചിത്രമായ ആവശ്യത്തെക്കുറിച്ചും ബന്ധുക്കളിൽ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഏറെ രസകരമായ ഈ പോസ്റ്റ് സൈബർ ലോകത്ത് ചിരി പരത്തുകയാണ്. 70 ലക്ഷത്തിൽപരം ലൈകുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
Keywords: News, Cake, World, Birthday Celebration, Birthday, Twitter, Social Media, Viral, Toddler asks for Lion King birthday cake with a dark twist.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.