ജഡ്ജസിനേയും കാണികളേയും അമ്പരപ്പിച്ച് 3 വയസ്സുകാരന്റെ ഡി ജെ

 


പെട്രോറിയ: (www.kvartha.com 07.10.2015) ജഡ്ജസിനേയും കാണികളേയും അമ്പരപ്പിച്ച് മൂന്നു വയസ്സുകാരന്റെ ഡി ജെ. ആര്‍ക്ക് ജൂനിയര്‍ എന്ന മൂന്നുവയസ്സുകാരനാണ് തന്റെ ഡി ജെ കൊണ്ട് ജഡ്ജസിനേയും കാണികളേയും കയ്യിലെടുത്തുകളഞ്ഞത്.

ഒരു വയസുമുതല്‍ തന്നെ ഡിജെയോടുള്ള ആര്‍ക്കിന്റെ ഇഷ്ടം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍  അന്നവര്‍ അത്ര കാര്യമാക്കിയിരുന്നില്ല. ഇപ്പോള്‍  മൂന്നാംവയസില്‍ സൗത്ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ടിവി ഷോ ആയ സൗത്ആഫ്രിക്കാസ് ഗോട്ട് ടാലന്റ് പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരിക്കയാണ് ആര്‍ക്ക് ജൂനിയര്‍ . തനിക്കു  ഡിജെ തമാശയല്ലെന്ന് തെളിയിച്ച ഈ മിടുക്കന്‍ ഗോള്‍ഡന്‍ ബസര്‍ സ്വന്തമാക്കി സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്

പിതാവിനൊപ്പം ആര്‍ക്ക് സ്‌റ്റേജിലെത്തിയപ്പോള്‍ ഈ മൂന്നു വയസുകാരന്‍ എന്തു ചെയ്യാനെന്ന ഭാവത്തിലായിരുന്നു ജഡ്ജസിന്റെ ഇരിപ്പ്.  എന്നാല്‍ ഡിജെ തുടങ്ങിയപ്പോള്‍ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഈ ഡിജെ കളിക്കാരന്‍ ജഡ്ജസിനെയും കാണികളെയും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു. പിതാവിനൊപ്പം സ്റ്റേജിലെത്തിയ ആര്‍ക്ക് തെല്ലുനാണത്തോടെയാണ്  കാണികളോട് ഹായ് പറഞ്ഞ് ഡിജെ പാര്‍ട്ടി തുടങ്ങിയത്. പ്രായത്തെക്കാള്‍ കവിഞ്ഞ ഗൗരവത്തോടെ ഓരോ ട്യൂണും സൗണ്ടും മാറ്റിയും മറിച്ചും ആര്‍ക്ക് സദസിനെ ആസ്വദിപ്പിക്കുകയും ഒപ്പം സ്വയം ആസ്വദിക്കുകയും ചെയ്തു.

മകന്റെ ഡിജെ പ്രിയം കണ്ട് ഒരു വയസുള്ളപ്പോള്‍ തന്നെ ചില ഡിജെ സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്തുകൊടുത്തിരുന്നുവെന്ന് പിതാവ്  ഗ്ലെന്‍ ഹ്ലോങ്വേന്‍ പറഞ്ഞു. മൂന്നു വയസില്‍ തന്നെ ഇത്രയും കഴിവുള്ള ആര്‍ക്കിനെ കുറച്ചു കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍ക്ക് ജൂനിയറിന്റെ ഡിജെ മികവു തെളിയിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.

ജഡ്ജസിനേയും കാണികളേയും അമ്പരപ്പിച്ച് 3 വയസ്സുകാരന്റെ ഡി ജെ


Also Read:
കസര്‍കോട് നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക വെള്ളിയാഴ്ചയ്ക്കുള്ളില്‍; ടി ഇയും എ അബ്ദുര്‍ റഹ്‌മാനും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍

Keywords:  Three-year-old DJ bosses South Africa's Got Talent, Judge, Parents, South Africa, World.



ജഡ്ജസിനേയും കാണികളേയും അമ്പരപ്പിച്ച് 3 വയസ്സുകാരന്റെ ഡി ജെRead : http://goo.gl/c5w08h
Posted by Kvartha World News on Wednesday, October 7, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia