ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

ന്യൂയോര്‍ക്ക്: (www.kvartha.com 09.04.2020) ബിസിനസുകള്‍ പൊളിഞ്ഞിട്ടും മെഴ്‌സിഡസ് കാറുകളോടുള്ള അയാളുടെ പ്രണയം അവസാനിച്ചിരുന്നില്ല. ഒടുവില്‍ ആരാധകന്റെ ആഗ്രഹപ്രകാരം കാറോടുകൂടി സംസ്‌കരിച്ചു. യുഎസ് ഈസ്റ്റേണ്‍ കേപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്മെന്റ് മുന്‍നേതാവ് ഷ്‌കെഡെ ബഫ്ടണ്‍ പിറ്റ്സോയെയാണ് വിചിത്രമായ രീതിയില്‍ സംസ്‌കരിച്ചത്.

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

അവസാനകാലത്ത് തനിക്ക് താങ്ങായി നിന്ന സെക്കന്‍ഡ് ഹാന്‍ഡ് മെഴ്‌സിഡസിലായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചിരുന്നത്. എന്നും മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന പിറ്റ്‌സോയുടെ അന്ത്യവും കാറിനടുത്ത് കുഴഞ്ഞ് വീണായിരുന്നു. ഒരുപാട് ആഡംബര മെഴ്‌സിഡസ് കാറുകള്‍ വാങ്ങി അതില്‍ സഞ്ചരിച്ച് ജീവിതം ആനന്ദകരമാക്കിയിരുന്ന ഈ ബിസിനസുകാരന്‍ പൊട്ടിപ്പൊളിഞ്ഞ് പാളീസായപ്പോള്‍ കാറുകള്‍ ഓരോന്ന് വിറ്റു. എങ്കിലും മെഴ്‌സിഡസ് ഇല്ലാതെ ജീവിക്കാനാവില്ലെന്ന് വന്നപ്പോള്‍ ഒരു പഴയ മെഴ്‌സിഡസ് വാങ്ങി.

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

സെക്കന്‍ഡ് ഹാന്‍ഡ് കാറിനകത്ത് ഇരുന്ന് റേഡിയോയിലെ പാട്ടുകേട്ടുകൊണ്ടായിരുന്നു അദ്ദേഹം അന്ത്യനാളുകളില്‍ സമയം ചെലവഴിച്ചിരുന്നത്. മുന്തിയ മെഴ്‌സിഡസ് കാറുകള്‍ക്കൊന്നും തരാന്‍ പറ്റാത്തൊരു സുഖം അയാള്‍ ആ പഴയ മെഴ്‌സിഡസില്‍ കണ്ടു. താന്‍ മരിക്കുമ്പോള്‍ ശവപ്പെട്ടിക്ക് പകരം കാറിനുള്ളിലാക്കി സംസ്‌കരിക്കണമെന്ന അയാളുടെ ആഗ്രഹം മക്കള്‍ നിറവേറ്റി. വലിയ കുഴിയെടുത്ത് കാറാേടുകൂടി സംസ്‌കരിച്ചു.

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

ആഡംബര മെഴ്‌സിഡസിനെ പ്രണയിച്ചിരുന്ന ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചതും കാറിനകത്തെ റേഡിയോയിലെ പാട്ടുകേട്ടുകൊണ്ട്; ഒടുവില്‍ കാറുടമയെ ബെന്‍സിനകത്ത് തന്നെ അടക്കം ചെയ്തു

 അസാധാരണമായ ശവസംസ്‌കാര ചടങ്ങ് കാണാന്‍ ആളുകള്‍ തടിച്ചുകൂടി. എട്ട് അടി താഴ്ചയുള്ള കുഴിയിലേക്ക് കാര്‍ താഴ്ത്തിയപ്പോള്‍ അത് ലോകചരിത്രത്തില്‍ തന്നെ വ്യത്യസ്ത കാഴ്ചയായി മാറുകയായിരുന്നു. സംസ്‌കാരത്തിന്റെ പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Keywords:  News, World, New York, Business Man, Death, Funeral, Car, The owner was buried inside Benz, and the people gathered around the lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia