ഫ്രാന്‍സിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന് ഉയരം കൂടിയോ? സംഗതി സത്യമാണ്, 6 മീറ്റര്‍ വീണ്ടും നീളം വച്ചു! കാരണം ഇത്
Mar 16, 2022, 13:29 IST
പാരീസ്: (www.kvartha.com 16.03.2022) ശരിക്കും ഫ്രാന്‍സിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന്റെ ഉയരം കൂടിയോ? എന്നാല്‍ ആറ് മീറ്റര്‍ നീളം വീണ്ടും കൂടിയിട്ടുണ്ടെന്നതാണ് സത്യം. ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്യൂണികേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിന്റെ ഉയരം ആറ് മീറ്റര്‍ (19.69 അടി) കൂടി വര്‍ധിച്ചത്.
1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഫ്രാന്‍സിന്റെ അഭിമാന ചിഹ്നമായ ഈഫല്‍ ടവറിന്റെ ഉയരം. പുതിയ ആന്റിന സ്ഥാപിച്ചതോടെ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്.
ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫല്‍ ടവറിന് ഉയരം വര്‍ധിച്ചു. അത് അത്ര സാധാരണമല്ല. ടവറിന്റെ 133 വര്‍ഷത്തെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ശാസ്ത്ര പുരോഗതിയെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് മാര്‍ടിന്‍സ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചത്.
ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. സ്ഥാപിച്ച അന്നുമുതല്‍ റേഡിയോ പ്രക്ഷേപണത്തിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്ന ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.
ഉദ്ഘാടനം മുതല്‍ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി ഈഫല്‍ ടവറിനായിരുന്നു. 50 എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ച്, പാരീസിലെത്തിച്ച്, കൂട്ടിയോജിപ്പിക്കുകയായിരുന്നു.
1889-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടില്‍ 300.65 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ നാല് മുട്ടുകള്‍ 188.98 മീറ്ററ് ഉയരത്തില്‍ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി മൂന്ന് പ്ലാറ്റ്‌ഫോറങ്ങളുമുണ്ട് ഈ ഗോപുരത്തിന്.
Keywords: News, World, International, Paris, France, Tallest Tower, Technology, Business, Finance, Travel & Tourism, The Eiffel Tower Grows Even Higher, Thanks To New AntennaLIVE: Eiffel Tower in Paris grows taller https://t.co/AQe9J5QezY
— Reuters (@Reuters) March 15, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.