71കാരിയില്‍ പരീക്ഷിച്ച് വിജയം കണ്ടു; കൊറോണയ്ക്ക് അത്ഭുതമരുന്ന്

 


ബീജിംഗ്: (www.kvartha.com 03.02.2020) 71കാരിയില്‍ പരീക്ഷിച്ച് വിജയം കണ്ടു. കൊറോണയ്ക്ക് അത്ഭുതമരുന്നുമായി തായ് ഡോക്ടര്‍മാര്‍. പനിയുടെയും, എച്ച്ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം കണ്ടതെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

മരുന്ന് പരീക്ഷിച്ച് 48 മണിക്കൂറില്‍ തന്നെ മികച്ച രീതിയില്‍ രോഗം ഭേദമായി തുടങ്ങിയെന്നാണ് പ്രാഥമിക പരിശോധനകള്‍ വ്യക്തമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഞായറാഴ്ചയാണ് തായ്‌ലന്‍ഡ് മന്ത്രാലയം ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

71കാരിയില്‍ പരീക്ഷിച്ച് വിജയം കണ്ടു; കൊറോണയ്ക്ക് അത്ഭുതമരുന്ന്

ബാങ്കോക്കിലെ രാജവീഥി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് കൊറോണാ വൈറസ് ചികിത്സയില്‍ പുതിയ വഴി പരീക്ഷിക്കുന്നത്. ഇവരുടെ പരിചരണത്തില്‍ നിരവധി രോഗികളുടെ അവസ്ഥ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 10 ദിവസം മുന്‍പ് വുഹാനില്‍ നിന്നെത്തി കൊറോണാ വൈറസ് പോസിറ്റീവായി കണ്ടെത്തിയ 71 വയസ്സുള്ള ചൈനീസ് സ്ത്രീയും ഇതില്‍ ഉള്‍പ്പെടും.

എച്ച് ഐ വിയെ നേരിടാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ എന്നിവയ്ക്ക് പുറമെ പനിയ്ക്കുള്ള മരുന്നായ ഒസെല്‍ട്ടാമിവിര്‍ വലിയ ഡോസില്‍ ചേര്‍ത്തുമാണ് കൊറോണാ വൈറസ് ചികിത്സ നടത്തിയത്. 'ഇതുകൊണ്ട് രോഗം ഭേദമാകില്ല, പക്ഷെ രോഗിയുടെ അവസ്ഥ വേഗത്തില്‍ മെച്ചപ്പെടുന്നുണ്ട്.

പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ട രോഗിക്ക് ഈ മരുന്ന് കോമ്പിനേഷന്‍ നല്‍കി 48 മണിക്കൂറില്‍ തന്നെ നെഗറ്റീവായി മാറി', രാജവീഥിയിലെ ശ്വാസകോശ സ്പെഷ്യലിസ്റ്റ് ഡോ. ക്രിയാംഗ്സ്‌ക അതിപോണ്‍വാനിച്ച് പറഞ്ഞു.

നിലവില്‍ അവസ്ഥ നന്നായി തോന്നുന്നുവെങ്കിലും ഇതാണോ ശരിയായ ചികിത്സയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ഡോക്ടര്‍മാരും ഈ വഴി സ്വീകരിച്ച് തുടങ്ങിയെന്ന് തായ് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് രണ്ട് രോഗികള്‍ക്ക് ഇത് പ്രയോഗിച്ചപ്പോള്‍ ഒരാള്‍ക്ക് അലര്‍ജി ഉണ്ടാവുകയും, രണ്ടാമത്തെ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. തായ്ലാന്‍ഡില്‍ 19 കൊറോണാ വൈറസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. 11പേര്‍ ചികിത്സയില്‍ കഴിയുന്നു.

ഞായറാഴ്ച ആരോഗ്യമന്ത്രി അനുദിന്‍ ചാന്‍ വിരകുല്‍ കൊറോണ വൈറസില്‍ നിന്നും മോചിതയായ 71കാരിയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന് തന്റെ അസുഖം ഭേദമാക്കിയതിന് അവര്‍ നന്ദിയും അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 300 കവിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തിട്ടുണ്ട്.

Keywords:  Thailand Says New Drug Cocktail Successfully Treated Coronavirus in Chinese Patient in 48 Hours, Beijing, China, Health, Health & Fitness, Patient, hospital, Treatment, Press meet, Doctor, World.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia