4 വര്‍ഷം മുമ്പ് മരിച്ച മകന്റെ മൃതദേഹം അടുക്കളയില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍

 


ടെക്‌സസ്: (www.kvartha.com 02.04.2022) നാലുവര്‍ഷം മുമ്പ് മരിച്ച മകന്റെ മൃതദേഹം അടുക്കളയില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍. 2018 മെയ് മാസത്തില്‍ മരിച്ചുവെന്ന് കരുതുന്ന മകന്‍ ജെയ്‌സന്റെ മൃതദേഹമാണ് 67 വയസ്സുള്ള പിതാവ് മെക് മൈകിള്‍ ഈസ്റ്റ് ടെക്‌സസിലെ വീട്ടിലെ അടുക്കളയില്‍ കഴിഞ്ഞ നാലുവര്‍ഷമായി സൂക്ഷിച്ചിരുന്നത്. എന്നാല്‍ ജെയ്‌സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. മാര്‍ച് 30 നാണ് പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

4 വര്‍ഷം മുമ്പ് മരിച്ച മകന്റെ മൃതദേഹം അടുക്കളയില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍

മകനെ കാണാതായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പിതാവിനോട് ഇതേകുറിച്ച് ചോദിച്ചപ്പോഴെല്ലാം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ വെല്‍ഫെയര്‍ ചെകിംഗിന് എത്തിയ പൊലീസാണ് മുഴുവനും അഴുകിയനിലയില്‍ ജെയ്‌സന്റെ അസ്ഥികൂടം അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് വീട്ടില്‍ എത്തി ചോദ്യം ചെയ്തതോടെ പിതാവ് തന്നെയാണ് മൃതദേഹം കാട്ടിക്കൊടുത്തത്.

നാലുവര്‍ഷമായിട്ടും ജെയ്‌സന്റെ തിരോധാനത്തെക്കുറിച്ച് ബന്ധുക്കള്‍ ഉള്‍പെടെ ആരുതന്നെ അറിയിച്ചിട്ടില്ലെന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്.

മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ശരീരാവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി സൗത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫോറന്‍സിക് സയന്‍സി (ഡാലസ്) ലേക്ക് മാറ്റി. സ്വാഭാവിക മരണമോ അതോ കൊലപാതകമോ എന്ന് പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Keywords: Texas Man Admits the Skeleton in His Kitchen Is Youth  Who Died in 2018, America, News, Local News, Skeleton, Police, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia