പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്: മെക്‌സിക്കന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി
Jan 23, 2014, 13:26 IST
ടെക്‌സസ്: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ മെക്‌സിക്കന്‍ പൗരന്റെ വധശിക്ഷ യുഎസ് നടപ്പാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1994ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹൂസ്റ്റണില്‍ പോലീസ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഗുയ് ഗാഡ്ഡിസിനെ (24) മെക്‌സിക്കന്‍ പൗരനായ എഡ്ഗാര്‍ തമായോ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം കേസിന്റെ വിധി പ്രസ്താവന വേളയില്‍ തമായോയ്ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടെന്ന് മെക്‌സിക്കന്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു.
പ്രാദേശിക സമയം 9.32ന് ഹണ്ട്‌സ്‌വില്ലയിലെ സര്‍ക്കാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. രാജ്യാന്തര നിയമം ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് മെക്‌സിക്കന്‍ സര്‍ക്കാര്‍ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അവസാന നിമിഷം യുഎസ് സുപ്രീം കോടതി തള്ളുകയായിരുന്നു.
മോഷ്ടാവാണെന്ന് കരുതിയാണ് തമായോയെ ഗഡ്ഡിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കാറില്‍ കയറ്റിയ തമായോ ഗഡ്ഡിസിന്റെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
2004ല്‍ രാജ്യാന്തര കോടതി, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തമായോ ഉള്‍പ്പെടെ 51 മെക്‌സിക്കോക്കാരുടെ ശിക്ഷ പുനഃപരിശോധിക്കണമെന്ന് മെക്‌സിക്കോ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
മറ്റു രാജ്യങ്ങളിലുള്ള യുഎസ് പൗരന്‍മാര്‍ക്കു നേരെ വിപരീത
നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു.
കേസ് പുനഃപരിശോധിക്കണമെന്ന് കെറി ടെക്‌സസ് ഗവര്‍ണര്‍ റിക് പെറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ തന്നെ യു.എസ് തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
മദ്യപിച്ച് ഡ്രൈവിംഗ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
Keywords: Texas executes man despite opposition from Mexico, Killed, Police, Gun attack, Arrest, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.