നായയുടെ ടെന്നീസ് പ്രണയം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ് : സംഭവം തട്ടിപ്പെന്ന് വിമര്‍ശനം

 


ലണ്ടന്‍: (www.kvartha.com 03/02/2015) നായയുടെ ടെന്നീസ് പ്രണയം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റാകുന്നു. ടെന്നീസിനോട് അമിതമായി താല്‍പര്യം കാണിക്കുന്ന ജോര്‍ജ് എന്ന നായയുടെ ചിത്രം ബ്രിട്ടീഷുകാരനായ ഉടമസ്ഥനാണ് ഷൂട്ടുചെയ്ത് യു ട്യൂബിലിട്ടത്.

ടെലിവിഷനില്‍ ടെന്നീസ് പരിപാടി വെച്ചാല്‍ നായ കണ്ണെടുക്കാതെ ടിവിയില്‍ നോക്കിയിരിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്ന  ദൃശ്യമാണ് ഉടമസ്ഥന്‍ ഇന്റര്‍നെറ്റിലിട്ടത്. എന്നാല്‍ മറ്റ് കളികള്‍ കാണിച്ചാല്‍ നായയുടെ സ്വഭാവത്തില്‍ ഒരുമാറ്റവും ഉണ്ടാവില്ലെന്നാണ് യജമാനന്റെ അവകാശവാദം.
നായയുടെ ടെന്നീസ് പ്രണയം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ് : സംഭവം തട്ടിപ്പെന്ന് വിമര്‍ശനം

ഇന്റര്‍നെറ്റിലിട്ട് രണ്ടുദിവസത്തിനുള്ളില്‍ തന്നെ മൂന്നുമിനിട്ടും പതിനഞ്ചുസെക്കന്റ് ദൈര്‍ഘ്യവുമുള്ള
വീഡിയോയ്ക്ക് 2,38,226 ഹിറ്റുകളും നേടാന്‍ കഴിഞ്ഞു. അതേസമയം നായയുടെ ടെന്നീസ് പ്രണയത്തിന്റെ  കാരണം വ്യക്തമല്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ തട്ടിപ്പാണെന്നുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം



Also Read:

Keywords:  Tennis-loving Georges the Golden Retriever can't get enough as he bounces in front of the TV watching the Australian Open, London, Television, Internet, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia