യജമാനന്റെ സന്തോഷമാണ് ഈവിന് വലുത്; തലയില്‍ വൈന്‍ ഗ്ലാസ് വയ്ക്കാന്‍ പറഞ്ഞാല്‍ അതും

 


(www.kvartha.com 09.09.2015) തലയില്‍ വൈന്‍ഗ്ലാസും വച്ചാണ് ഈവ് എന്ന പെണ്‍നായയുടെ നില്‍പ്പ്. എല്ലാം യജമാനന്റെ സന്തോഷത്തിന് വേണ്ടി. ഈവിന്റെ നായയുടെ അച്ചടക്കബോധവും അനുസരണയും ആരേയും അത്ഭുതപ്പെടുത്തും. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ഈവ് തലയില്‍ വൈന്‍ഗ്ലാസ് ബാലന്‍സ് ചെയ്ത് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ്‌ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്നത്.

 നേറ്റ് കുക്ക് എന്നയാളാണ് ഈവ് നായയുടെ ഉടമസ്ഥന്‍. എല്ലാവരും നായ്ക്കളെ അനുസരണ പഠിപ്പിക്കുമ്പോള്‍ തലയില്‍ വൈന്‍ഗ്ലാസുമായി അടങ്ങിയൊതുങ്ങിയിരിക്കാനാണ് നേറ്റ്കുക്ക് നായയെ പഠിപ്പിച്ചത്. ആദ്യം ശൂന്യമായ വൈന്‍ഗ്ലാസ് നായയുടെ തലയില്‍വെച്ച് അതില്‍ വൈന്‍ നിറക്കുന്നതാണ് നേറ്റ് കുക്കിന്റെ രീതി. ഇത്രയും സമയം ഈവ് അനങ്ങാതെ ഇരുന്നുകൊടുക്കും.

വൈന്‍ഗ്ലാസ് മാത്രമല്ല, പാല്‍ നിറച്ച ഗ്ലാസും എന്തിന് ഒരുഫുള്‍ബോട്ടില്‍ ഷാംപെയ്ന്‍വരെ തലയില്‍ വെച്ച് ബാലന്‍സ് ചെയ്യും ഈവ് എന്ന നായ.
 
യജമാനന്റെ സന്തോഷമാണ് ഈവിന് വലുത്; തലയില്‍ വൈന്‍ ഗ്ലാസ് വയ്ക്കാന്‍ പറഞ്ഞാല്‍ അതും


SUMMARY: Most animal lovers teach their dogs to sit, stay and maybe, if they're feeling particularly adventurous, to speak. But Nate Cook, the owner of an extremely dexterous pit bull named Eve, has taught his pooch to balance a glass of wine on her head. The pet owner from Wilmington, North Carolina, captured footage of his dog in action and posted it to his YouTube channel, which features a number of Eve-inspired videos.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia