സിറിയയ്ക്ക് റഷ്യ മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു

 


ADVERTISEMENT

ഡമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയ്ക്ക് മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. റഷ്യയുടെ തീരുമാനം നിരാശാജനകമാണെന്നും അമേരിക്ക പ്രതികരിച്ചു.

കപ്പല്‍വേധ മിസൈലുകളാണ് റഷ്യ സിറിയയ്ക്ക് നല്‍കിയിരിക്കുന്നത്. റഷ്യയുടെ തീരുമാനം സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് അമേരിക്ക കുറ്റപ്പെടുത്തി. സിറിയയില്‍ ഇതിനോടകം 80000 ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായതോടെ സിറിയയിലെ ആഭ്യന്തര ഉല്‍പാദനത്തില്‍ നാല്‍പത് ശതമാനം കുറവ് വന്നു. രാജ്യത്തെ ജനങ്ങള്‍ ജോര്‍ദാനിലേക്കും ലബനനിലേക്കും തുര്‍ക്കിയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
സിറിയയ്ക്ക് റഷ്യ മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു

Key Words: Russia , Syria, Yakhont missiles, Syria conflict, Chemical attack,  US has chided Russia,  Syrian governmen, Martin Dempsey, Jordan and Lebanon.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia