ജനിക്കുകയാണെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിക്കണം

 


ജനിക്കുകയാണെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിക്കണം
2013ല്‍ ജനിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരം, ആരോഗ്യം, സാമ്പത്തിക ഭദ്രത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ദി എക്കണോമിസ്റ്റിന്റെ സഹോദര സ്ഥാപനമായ ദി എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ആണ് ഈ പട്ടിക തയ്യാറാക്കുന്നത്. സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ അഞ്ചില്‍ ഇടം നേടി.

രാജ്യങ്ങളിലെ കുറ്റകൃത്യ നിരക്ക്, സാമൂഹിക സാംസ്‌കാരിക നിലവാരം തുടങ്ങിയവയും പരിഗണന വിഷയങ്ങളാണ്. 2030ഓടെ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വരുമാനം, പട്ടിക തയ്യാറാക്കുന്നതില്‍ പ്രധാനഘടകമായി. 2013ല്‍ ജനിക്കുന്ന കുട്ടികള്‍ 2030ഓടെ പ്രായപൂര്‍ത്തിയാകും. അന്ന് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വരുമാനം ലഭ്യമാക്കാന്‍ ശേഷിയുള്ള സമ്പദ്ഘടനയുള്ള രാജ്യങ്ങള്‍ പട്ടികയുടെ ആദ്യത്തെ സ്ഥാനങ്ങള്‍ നേടി.

ആദ്യ പത്തു സ്ഥാനങ്ങളില്‍ പകുതിയും യൂറോപ്പ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍ യൂറോസോണില്‍ നിന്ന് നെതര്‍ലാന്‍ഡ്‌സ് മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയത്. ബ്രിട്ടന്‍ ഈ പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ്. മികച്ച കാലാവസ്ഥയുടെ ആനുകൂല്യം ഉണ്ടായിരുന്നിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഗ്രീസ്, പോര്‍ച്ചുഗല്‍ , സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്നോക്കം പോയി. അടുത്ത വര്‍ഷം ജനിക്കാന്‍ ഏറ്റവും മോശം രാജ്യം നൈജീരിയ ആണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യ അറുപത്തിയാറാം സ്ഥാനത്താണ്.

SUMMARY: Switzerland is the best country to be born in the world in 2013 while India remains at 66th and Britain at 27th place, according to a new research.

Key Words: Switzerland, World, Britain, People, Born, Happiest, Best quality, Institutions, Quality-of-life, Norway, Sweden, Denmark,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia