എയ്ഡിസിനേക്കാള്‍ വില്ലനായ ലൈംഗികരോഗം 'സൂപ്പര്‍ ഗൊണേറിയ' പടരുന്നു; അണുബാധയേറ്റാല്‍ ഉടന്‍ മരണം
Sep 19, 2015, 13:21 IST
ലണ്ടന്‍: (www.kvartha.com 19.09.15) ആളുകളെ ഭയപ്പെടുത്തി എയ്ഡിസിനേക്കാള്‍ ഭീകരമായ ലൈംഗികരോഗം പടര്‍ന്നുകഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളിലാണ് ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നവര്‍ ഇതോടെ ആശങ്കപ്പെട്ടിരിക്കയാണ്. മരുന്നിനുപോലും ഫലം കണ്ടെത്താന്‍ കഴിയാത്ത സൂപ്പര്‍ ഗൊണേറിയ എന്ന ലൈംഗിക രോഗമാണ് ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവായില്‍ ഒരു സ്ത്രീയിലാണ് ഹോ41 എന്ന സൂപ്പര്‍ബഗ് ഏറ്റവും അവസാനം കണ്ടെത്തിയത്.
ഗൊണേറിയയുടെ പുതിയ രൂപം കണ്ടെത്തിയതോടെ മുന്‍കരുതലുമായി ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്ത് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരം രോഗം ബാധിച്ച 16 കേസുകളാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സുരക്ഷിതാമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന ഈ രോഗത്തിന് കാരണം നെയിസേരിയ ഗൊണേറിയേ ബാക്റ്റീരിയം ആണ്. സാധാരണ ഈ രോഗം ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്‍, സെഫ്ട്രിയാക്‌സോണ്‍ എന്നിവ കൊണ്ട് ഭേദമാക്കാവുന്നതാണ്. എന്നാല്‍ പുതുതായി കണ്ടെത്തിയ രോഗാണുക്കളില്‍ ഈ ചികിത്സ ഫലിക്കുന്നില്ല എന്നതാണ് വൈദ്യലോകത്തെ ആശങ്കപ്പെടുത്തുന്നത്.
ലീഡ്‌സില്‍ ഗൊണേറിയേ സ്ഥിരീകരിച്ച 12 പേര്‍ സ്വവര്‍ഗരതിക്കാരാണ്. 2011 ല്‍ ഈ രോഗം ജപ്പാനില്‍ കണ്ടെത്തിയതായി ബി.ബി.സി റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം 35,000 സാധാരണ ഗൊണേറിയ കേസുകളാണ് ഇംഗ്ലണ്ടില്‍ നിന്നും റിപോര്‍ട്ട് ചെയ്തത്. 2013 നെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. 25 വയസില്‍ താഴെയുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഗുഹ്യഭാഗങ്ങളില്‍ ബ്ലീഡിങ്ങ്, ജനനേന്ദ്രിയങ്ങളില്‍ നിന്ന് പച്ച/മഞ്ഞ നിറങ്ങളില്‍ പഴുപ്പ് പോകുക, സ്ത്രീകളില്‍ ആര്‍ത്തവകാലത്ത് മൂത്രവിസര്‍ജ്ജനം നടത്തുമ്പോഴുള്ള വേദനയും പുകച്ചിലിലും തുടങ്ങിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
രോഗം പിടിപെടുന്ന 10 ശതമാനം പുരുഷന്മാരിലും 50 സ്ത്രീകളിലും രോഗം മൂര്‍ച്ഛിക്കും വരെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുകയില്ല. എയിഡ്‌സിനോളം അല്ലെങ്കില്‍ അതിലേറെ മാരകമാണ് സെക്‌സ് സൂപ്പര്‍ ബഗ് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മരുന്നുകള്‍ ഫലിക്കാത്തിടത്തോളം സുരക്ഷിതമായ ലൈംഗികതയാണ് ഇതിന് ഏക പ്രതിരോധമാര്‍ഗമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്കും രോഗം ഗര്‍ഭസ്ഥ ശിശുവിന് ബാധിക്കുന്നതിനും ഇടയാക്കിയേക്കാം. കഴിഞ്ഞ മാസമാണ് പുതിയ തരം ലൈംഗിക രോഗത്തെ കുറിച്ച് ആദ്യ റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇപ്പോള്‍ ഹവായിക്കു പുറമെ നോര്‍വെയിലും കാലിഫോര്‍ണിയയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരെ ബാധിക്കുന്ന ഗൊണേറിയ എന്ന ഗുഹ്യ രോഗത്തിന്റെ വകഭേദമാണ് സൂപ്പര്‍ ബഗ്. അണുബാധയേല്‍ക്കുന്നവര്‍ ദിവസങ്ങള്‍ക്കുളളില്‍ മരണമടഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:
ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍
Keywords: Superbug Could Be 'Worse Than AIDS', London, England, Doctor, Report, Warning, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.