അമ്മ നാഗമായിരുന്നുവെന്ന് ശ്രീലങ്കന്‍ കോബ്രാ യുവതി

 


അമ്മ നാഗമായിരുന്നുവെന്ന് ശ്രീലങ്കന്‍ കോബ്രാ യുവതി
കൊളംബോ: തന്റെ അമ്മ നാഗമായിരുന്നുവെന്ന് ശ്രീലങ്കന്‍ കോബ്രാ യുവതി നിരോഷാ വിമലരത്‌നെ. വിഷമേറിയ മൂര്‍ഖന്‍ പാമ്പിനെ ഓമനിച്ചുവളര്‍ത്തി കൂടെകൊണ്ടുനടക്കുന്നതിന് പോലീസ് അറസ്റ്റ് ചെയ്ത യുവതിയാണ് നിരോഷ. കൊളംബോയിലെ ക്ലിയോപാട്ര നൈറ്റ് ക്ലബിലെ നാഗനര്‍ത്തകിയാണ് നിരോഷ. ഇന്ത്യക്കാരിയായ നിരോഷയെ ശ്രീലങ്കന്‍ ദമ്പതികള്‍ ദത്തെടുത്തതാണ്. നാസിക്കിലെ ഒരു ഗ്രാമത്തിലാണ് നിരോഷ ജനിച്ചതും വളര്‍ന്നതും. വന്യമൃഗസംരക്ഷണനിയമമനുസരിച്ചാണ് നിരോഷയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റില്‍ ക്ലബില്‍ നടത്തിയ റെയ്ഡിലാണ് നിരോഷ പിടിയിലായത്. ഉടനെ നിരോഷയുടെ പക്കലുള്ള മൂര്‍ഖനെ മൃഗസംരക്ഷണവകുപ്പ് ഏറ്റെടുത്ത് മൃഗശാലയ്ക്ക് കൈമാറിയിരുന്നു.

എന്നാല്‍ ഡിസംബര്‍ പതിനൊന്നിന് കൊളംബോ ഫോര്‍ട്ട് കോടതി മജിസ്‌ട്രേറ്റ് കനിഷ്‌ക വിജയരത്‌നെ പിന്നീട് മൂര്‍ഖനെ നിരോഷയ്ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. മൂര്‍ഖനെ കയ്യില്‍കിട്ടിയ നിരോഷ തന്നെ മാനസികമായി പീഡിപ്പിച്ചതിന് കൊലുപിട്യ പോലീസിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു. തന്റെ 'ഓമന'യെ വേര്‍പിരിഞ്ഞതില്പിന്നെ താന്‍ ഉറങ്ങിയിട്ടില്ലെന്നാണ് ഈ നാഗസുന്ദരി പറയുന്നത്.
അമ്മ നാഗമായിരുന്നുവെന്ന് ശ്രീലങ്കന്‍ കോബ്രാ യുവതി

ദിലാനി ചോപ്രയെന്നാണ് എന്റെ ഇന്ത്യന്‍ പേര്. ശ്രീലങ്കന്‍ ഗ്രാമമായ ദാന്തൂറിലെ ദമ്പതികള്‍ എന്നെ ദത്തെടുക്കുകയായിരുന്നു. ദാന്തൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. തന്റെ കുട്ടിക്കാലത്തെ കുറിച്ച് നിരോഷയ്ക്ക് അത്ര ഓര്‍മ്മയില്ല. എന്തുകൊണ്ടാണ് തന്റെ മാതാപിതാക്കള്‍ തന്നെ ദത്ത് നല്‍കിയതെന്നും അവള്‍ക്കറിയില്ല. ഒരിക്കല്‍ തന്നെ ദത്തെടുത്ത മാതാപിതാക്കളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു നീണ്ട കഥയാണെന്നാണ് അവര്‍ പറഞ്ഞ മറുപടി. എന്നാല്‍ അമ്മ നാഗമാണെന്നാണ് ഇറാന്‍കാരനായ തന്റെ പിതാവ് തന്നോട് പറഞ്ഞതെന്ന് നിരോഷ പറയുന്നു. ഞാനത് വിശ്വസിക്കുന്നില്ല. എന്നാല്‍ ചില വര്‍ഗത്തില്‌പെട്ട നാഗങ്ങള്‍ക്ക് അവരുടെ ഇഷ്ടത്തിനൊത്ത് രൂപം മാറാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. എന്റെ മാതാപിതാക്കള്‍ രണ്ട്മുറികളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അമ്മയില്‍ നിന്നും എപ്പോഴും എന്നെ അകറ്റിനിര്‍ത്താന്‍ എന്റെ പിതാവ് ശ്രമിച്ചിരുന്നു. അകന്നുനില്‍ക്കാനായിരുന്നു അമ്മയ്ക്കും ആഗ്രഹം. എന്നാല്‍ അമ്മ എന്നെ ജീവനെപോലെ സ്‌നേഹിക്കുന്നുണ്ട്­ നിരോഷ പറഞ്ഞു.
അമ്മ നാഗമായിരുന്നുവെന്ന് ശ്രീലങ്കന്‍ കോബ്രാ യുവതി

നാസിക്കിലെ വീട്ടില്‍ തന്റെ അമ്മയും മാരകവിഷം വമിക്കുന്ന മൂര്‍ഖര്‍ പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെന്ന് നിരോഷ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ എത്തിയപ്പോള്‍ മുതലാണ് തനിക്ക് മൂര്‍ഖന്‍ പാമ്പുകളോട് കമ്പം തോന്നിയത്. ഇപ്പോള്‍ കൂടെയുള്ള മൂര്‍ഖനെ ദോദാന്വല ദേവാലയത്തില്‍ നിന്നും നിരോഷ പിടികൂടിയതാണ്. തന്റെ സുഹൃത്തുക്കള്‍ക്ക് കാണാനായിട്ടാണ് അതിനെ കൊളംബോയില്‍ കൊണ്ടുവന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് പോലീസ് റെയ്ഡില്‍ നിരോഷ പിടിക്കപ്പെടുകയായിരുന്നു.
SUMMERY: Nirosha Wimalaratne, a snake dancer in a Colombo night club has been reunited with her pet cobra after winning a legal battle following a month-long ordeal. The 21-year-old 'Cobra Girl' from Colombo had been arrested after being charged for keeping a snake in her possession under the Animals Ordinance and Cruelty to Animals Act and, the Dangerous Animals Act.

Keywords: World, Srilanka, Nirosha Wimalaratne, Snake dancer, Colombo night club, Cobra, Cobra Girl, Colombo, Arrested, Possession, Animals Ordinance and Cruelty to Animals Act, Dangerous Animals Act.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia