Sri Lankan Rebellion | പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ആരാകും? ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഗോടബയ രജപക്‌സെ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപിലെത്തിയതായി റിപോര്‍ട്

 



കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നിന്ന് പ്രസിഡന്റ് ഗോടബയ രജപക്‌സെ രാജ്യം വിട്ടു. ഭാര്യ ലോമ രജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോടബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.

ഗോത്തബയയും കുടുംബവും ചൊവ്വാഴ്ച് രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രജപക്‌സെ മുന്നോട്ട് വച്ചിരുന്നത്.

Sri Lankan Rebellion | പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ആരാകും? ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഗോടബയ രജപക്‌സെ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപിലെത്തിയതായി റിപോര്‍ട്


10000 കണക്കിന് ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് ബാരികേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും 
അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലും ട്രകുകളിലുമായാണ് പ്രക്ഷോഭകര്‍ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. ഗോടബയ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍. 

അതേസമയം, പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ടികള്‍ ധാരണയിലെത്തി. ഗോടബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.


Keywords:  News,World,international,Colombo,Srilanka,President,Top-Headlines,Sri Lanka President,Maldives, Gotabaya Rajapakse, Trending, Sri Lanka: President Gotabaya Rajapaksa flees the country on military jet


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia