സാമ്പത്തിക പ്രതിസന്ധി: സ്‌കൂളുകളിലെ നിർണായക പരീക്ഷകൾ റദ്ദാക്കി ശ്രീലങ്ക
Mar 19, 2022, 20:18 IST
കൊളംബോ: (www.kvartha.com 19.03.2022) 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുമായി ശ്രീലങ്ക പൊരുതുന്നതിനാൽ, രൂക്ഷമായ പെയ്‌പർ ക്ഷാമം കാരണം തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ടേം പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
വിദേശത്ത് നിന്ന് പെയ്‌പറും മഷിയും ഇറക്കുമതി ചെയ്യാൻ സ്കൂൾ അധികൃതർക്ക് കഴിയുന്നില്ല, ഇത് ചോദ്യപെയ്‌പറുകൾ അച്ചടിക്കാൻ ബുദ്ധിമുട്ടാണെന്ന് പടിഞ്ഞാറൻ പ്രവിശ്യയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ 4.5 ദശലക്ഷം വിദ്യാർഥികളിൽ മൂന്നിൽ രണ്ട് പേരെയും ഈ തീരുമാനം അനിശ്ചിതത്വത്തിലാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ ടേം പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
ശ്രീലങ്കയുടെ കരുതൽ ശേഖരത്തിൽ വിദേശനാണ്യത്തിന്റെ കുറവ് മൂലം രാജ്യം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അവശ്യസാധനങ്ങൾക്ക് പോലും ക്ഷാമം നേരിട്ടു. രാജ്യത്ത് ഭക്ഷണം, ഇന്ധനം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്ക് വലിയ ക്ഷാമമാണ്. പ്രശ്‌നം പരിഹരിക്കാൻ ഐഎംഎഫിനെ സമീപിക്കുമെന്ന് ശ്രീലങ്കൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News, World, Srilanka, Colombo, Education, Top-Headlines, Examination, Students, School, School exams, Sri Lanka cancels school exams.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.