Spider Crawls | അവിശ്വസനീയം! മനുഷ്യരുടെ ചെവിയിൽ കടന്ന് ചിലന്തി വല കെട്ടുമോ? ഡോക്ടർമാർ പോലും അമ്പരന്ന സംഭവം പുറത്ത്
Dec 29, 2023, 21:15 IST
ലണ്ടൻ: (KVARTHA) ചുവരുകളും വാതിൽ പടികളിലും മറ്റും ചിലന്തികൾ വല കെട്ടാറുണ്ട്. കാലുകളുടെ സഹായത്താൽ നൂലുകൾ വലിച്ചുകെട്ടി അവ വല നെയ്യുന്നുന്നത് മനോഹര കാഴ്ചയാണ്. എന്നാൽ മനുഷ്യരുടെ ചെവിയിൽ കടന്ന് എട്ടുകാലി വല കെട്ടുമോ? അവിശ്വസനീയമായി തോന്നാമെങ്കിലും അത്തരമൊരു സംഭവമാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ലൂസി വൈൽഡ് എന്ന 29 കാരിയാണ് ഇരയായത്.
ആദ്യം ചൊറിച്ചിൽ
ലൂസി വൈൽഡിന് ചെവിയിൽ ആദ്യം സാധാരണ തരത്തിലുള്ള ചൊറിച്ചിലാണ് അനുഭവപ്പെട്ടത്. അതിനുശേഷം ചൊറിച്ചിലും വേദനയും വർധിച്ചു. ഇതേ തുടർന്ന് യുവതി ആശുപത്രിയിലെത്തി. ചെവിയിൽ സാധാരണയായി കാണുന്ന ഇയർ വാക്‌സ് കൂടിയത് കൊണ്ടായിരിക്കാം വേദന അനുഭവപ്പെട്ടതെന്നാണ് ഇവർ കരുതിയത്. എന്നാൽ പരിശോധന നടത്തിയപ്പോൾ ഡോക്ടർമാർ പോലും അമ്പരന്നു.
ക്യാമറയുടെ സഹായ
ഡോക്ടർമാർ യുവതിയുടെ ചെവിയിൽ മൈക്രോസ്കോപ്പിക് ക്യാമറ സ്ഥാപിച്ചു. ഈ ക്യാമറയുടെ സഹായത്തോടെ ചെവിയിൽ ചിലന്തി വലിയ വലയുണ്ടാക്കിയതായി വ്യക്തമായി. ഡോക്ടർമാർ ഒട്ടും താമസിക്കാതെ ചെവിയിൽ ചികിത്സ ആരംഭിച്ചു. അതിനുശേഷം ചെവിയിൽ നിന്ന് രക്തസ്രാവം ആരംഭിച്ചു. ഇതിനുശേഷം, ഡോക്ടർ വളരെ ശ്രദ്ധാപൂർവം ക്യാമറയുടെ സഹായത്തോടെ ചിലന്തിയും വലയും നീക്കം ചെയ്തതായി ദി സൺ റിപ്പോർട്ട് ചെയ്തു.
ചെവി അണുബാധ എങ്ങനെ തടയാം?
സാധാരണയായി ആളുകൾ ചെവിയിലെ വേദന നിസാരമെന്ന് കരുതി അവഗണിക്കുന്നു, എന്നാൽ ചിലപ്പോൾ ഈ വേദന ഹാനികരമായേക്കാം. ചെവി അണുബാധ ഒഴിവാക്കാൻ, നിങ്ങൾ ചെവി ശുചിത്വം പാലിക്കണം. വേദനയോ ചൊറിച്ചിലോ ഉണ്ടായാൽ വൈകാതെ ഡോക്ടറെ കാണാൻ. കൂടാതെ, ചെവിക്കുള്ളിൽ ഇയർവാക്സ് അടിഞ്ഞുകൂടാതിരിക്കാനും ശ്രദ്ധിക്കുക.
< !- START disable copy paste -->

Keywords: News, Malayalam-News, World, World-News, Spider Crawls Out Of Woman's Ears.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.