Wearable AC | വസ്ത്രത്തിനൊപ്പം ധരിക്കാവുന്ന എ സി! പൊള്ളുന്ന ചൂടിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും, സോണിയുടെ ഈ കുഞ്ഞൻ ഉപകരണത്തിന്റെ സവിശേഷതകൾ അറിയാം
Apr 30, 2024, 18:29 IST
ന്യൂഡെൽഹി: (KVARTHA) രാജ്യം കടുത്ത ചൂടിന്റെ പിടിയിലാണ്. പല പ്രദേശങ്ങളിലും താപനില അസഹനീയമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. പൊള്ളുന്ന ഈ കാലാവസ്ഥയിൽ എ സി ഉപയോഗം വർധിച്ചിട്ടുണ്ട്. ഇതിനിടെ ഇലക്ട്രോണിക് ഉത്പന്ന നിർമാണ രംഗത്തെ ഭീമനായ സോണി ഹൈടെക് എയർകണ്ടീഷണറിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.
നിങ്ങളുടെ കഴുത്തിന് പിന്നിൽ ഈ നൂതന ഉപകരണം ധരിക്കാം. ചുരുക്കിപറഞ്ഞാൽ ഷർട്ടിൻ്റെ പിൻഭാഗത്ത് തൂക്കിയിട്ട് ഈ കുഞ്ഞൻ എ സി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. യാത്രയിലും മറ്റും വേനൽക്കാലത്ത് ആളുകൾക്ക് ഈ ഗാഡ്ജെറ്റ് വളരെ ഉപയോഗപ്രദമാകും.
സവിശേഷതകൾ
റിയോൺ പോക്കറ്റ് 5 (Reon Pocket 5) എന്നാണ് സോണി ഈ എസിക്ക് പേരിട്ടിരിക്കുന്നത്. ഈ ഗാഡ്ജെറ്റിന് താപനിലയും ഈർപ്പവും കണ്ടെത്തുകയും ശരീരത്തിന് ആവശ്യമായ താപനില ക്രമീകരിക്കുകയും ചെയ്യുന്ന നിരവധി സെൻസറുകൾ ഉണ്ട്. ഇതിന് അഞ്ച് കൂളിംഗ് ലെവലുകൾ ഉണ്ട്. ഇവയിൽ ഒന്ന് ചൂടുള്ള സാഹചര്യങ്ങൾക്കും നാലെണ്ണം തണുത്ത പാരിസ്ഥിതിക സാഹചര്യങ്ങൾക്കും വേണ്ടിയുള്ളതാണ്.
റിയോൺ എസി നിയന്ത്രിക്കാൻ ആപ്പ് (Reon Pocket App) ഉപയോഗിക്കാം. ഈ ആപ്പ് ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ലഭ്യമാണ്. ബ്ലൂടൂത്ത് വഴി ആപ്പ് എസിയിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു, അതിലൂടെ കൂളിംഗ് ലെവൽ ക്രമീകരിക്കാനാകും. ബാറ്ററിയിലാണ് എ സിയുടെ പ്രവർത്തനം. ഫുൾ ചാർജിൽ 17 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.
വില
റിയോൺ പോക്കറ്റ് 5 യൂറോപ്പിൽ 139 പൗണ്ട് (ഏകദേശം 14,500 രൂപ) വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പോക്കറ്റ് എസിയുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചു. വിൽപ്പന മെയ് 15 മുതൽ ആരംഭിക്കും. സോണിയുടെ ഈ വെയറബിൾ എസി ഇന്ത്യയിൽ എപ്പോൾ വിൽപ്പനയ്ക്ക് ലഭിക്കുമെന്ന് നിലവിൽ വ്യക്തമല്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.