Complaint | 'ഇന്‍ഡ്യക്കാര്‍ക്കുള്ളതല്ല'; സിംഗപുരില്‍ സൂപര്‍മാര്‍കറ്റില്‍ റമദാന്‍ സ്‌പെഷ്യല്‍ ലഘുഭക്ഷണം എടുക്കുന്നതില്‍ നിന്ന് മുസ്ലിം ദമ്പതികളെ വിലക്കിയതായി പരാതി, പിന്നാലെ ക്ഷമാപണം നടത്തി അധികൃതര്‍

 


സിംഗപുര്‍: (www.kvartha.com) സൂപര്‍മാര്‍കറ്റില്‍ റമദാന്‍ സ്‌പെഷ്യല്‍ ലഘുഭക്ഷണം എടുക്കുന്നതില്‍ നിന്ന് ഇന്‍ഡ്യന്‍ വംശജരായ മുസ്ലിം ദമ്പതികളെ വിലക്കിയതായി പരാതി. ജഹാബര്‍ ഭാര്യ ഫറാ നാദിയ ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരെയാണ് ജീവനക്കാരന്‍ വിലക്കിയത്. ഏപ്രില്‍ ഒമ്പതിന് നാഷനല്‍ ട്രേഡ്സ് യൂനിയന്‍ കോണ്‍ഗ്രസ് (NTUC) നടത്തുന്ന സൂപര്‍മാര്‍കറ്റിലെ ജീവനക്കാരന്‍ തങ്ങളെ ലഘുഭക്ഷണ സ്റ്റാന്‍ഡിന്റെ അടുത്ത് നിന്ന് അകറ്റിനിര്‍ത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു.

ഫറാ ഫെയ്‌സ്ബുക് പോസ്റ്റില്‍ തങ്ങളുടെ ദുരനുഭവം വിവിരിച്ച് കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൂപര്‍ മാര്‍കറ്റില്‍ റമദാനില്‍ മുസ്ലീം ഉപഭോക്താക്കള്‍ക്ക് ഇഫ്താറിന് പാനീയങ്ങളും  ഭക്ഷണവും നല്‍കാറുണ്ട്. സൂപര്‍ മാര്‍കറ്റിലെത്തിയ ദമ്പതികല്‍ ബോഡിലെ മെനു വായിക്കാന്‍  തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്കുള്ളതല്ലെന്നും മലയര്‍ക്ക് മാത്രമായുള്ളതാണെന്നും പറഞ്ഞ് ജീവനക്കാരന്‍ തടയുകയായിരുന്നുവെന്ന് ജഹാബര്‍ പറഞ്ഞു. ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്കും വരാമെന്ന് ജഹാബര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുകളിലുള്ള ആളുകളില്‍ നിന്ന് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ദമ്പതികള്‍ പറഞ്ഞു.  

Complaint | 'ഇന്‍ഡ്യക്കാര്‍ക്കുള്ളതല്ല'; സിംഗപുരില്‍ സൂപര്‍മാര്‍കറ്റില്‍ റമദാന്‍ സ്‌പെഷ്യല്‍ ലഘുഭക്ഷണം എടുക്കുന്നതില്‍ നിന്ന് മുസ്ലിം ദമ്പതികളെ വിലക്കിയതായി പരാതി, പിന്നാലെ ക്ഷമാപണം നടത്തി അധികൃതര്‍

തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും കുടുംബം അറിയിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സൂപര്‍മാര്‍കറ്റ് അധികൃതര്‍ ക്ഷമാപണം നടത്തി. വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: News, World, Singapore, Muslim Couple, Ramzan Snacks, Super market, Facebook, Post, Couple, Family, Singapore Muslim Couple 'Shooed Away' From Ramzan Snacks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia